| Wednesday, 11th August 2021, 2:52 pm

സിനിമ കണ്ടാല്‍ മനസ്സിലാവും ആ വേഷം എത്രത്തോളം പ്രധാനമാണെന്ന് ; കുരുതിയെക്കുറിച്ച് ശ്രിന്ദ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആഗസ്റ്റ് 11 ന് ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമാണ് കുരുതി. മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാമുക്കോയ, മുരളി ഗോപി, റോഷന്‍ മാത്യു തുടങ്ങിയവരും വേഷമിടുന്നു. ചിത്രത്തില്‍ ഏക വനിതാ താരം ശ്രിന്ദ മാത്രമാണ്.

ചിത്രത്തില്‍ സുമയെന്ന വേഷം ചെയ്യാന്‍ ശ്രിന്ദയെ നിര്‍ദേശിച്ചത് പൃഥ്വിരാജാണ്.

ചിത്രത്തിന്റെ തിരക്കഥ വായിച്ചപ്പോള്‍ ഞെട്ടിപ്പോയെന്നും, നിങ്ങള്‍ ഈ സിനിമ കാണുമ്പോള്‍ ഈ വേഷം എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് മനസ്സിലാവുമെന്നും താരം പറയുന്നു.

തന്റെ സിനിമാജീവിതത്തില്‍ ഇത്തരത്തിലൊരു കഥാപാത്രം ആദ്യമായാണ് അവതരിപ്പിക്കുന്നതെന്നും ശ്രിന്ദ പറഞ്ഞു. സാറയുടെ റിലീസിന് ശേഷം താരത്തിന്റെ രണ്ടാമത് ഒ.ടി.ടി റിലീസ് ചെയ്ത ചിത്രമാണ് കുരുതി.

2021 മെയ് മാസത്തില്‍ തിയേറ്റര്‍ റിലീസിനൊരുങ്ങിയ ചിത്രം കൊവിഡിന്റെ രണ്ടാം തരംഗം കാരണം ഒ.ടി.ടി റിലീസ് ചെയ്യുകയായിരുന്നു.

കുരുതി വരെയുള്ള സിനിമാജീവിതത്തെ ഒരു പരിണാമമായാണ് താരം വിശേഷിപ്പിക്കുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്നേ നമ്മളാരും ഇന്നത്തെ അവസ്ഥയില്‍ ആയിരുന്നില്ല. നമ്മള്‍ മാറുന്നു വളരുന്നു, മാറ്റം നല്ലതിനാണ്.

താനെപ്പോഴും സിനിമയെ ഇഷ്ടപ്പെടുന്നു. സിനിമയിലെ കഥാപാത്രം അഞ്ച് മിനിട്ടോ പത്ത് മിനിട്ടോ അതോ കുരുതിയിലെ പോലെ മുഴുനീള കഥാപാത്രമാണെന്നോ നോക്കാറില്ലെന്നും കഥാപാത്രത്തിന്റെ തീവ്രതയാണ് ശ്രദ്ധിക്കാറുളളതെന്നും താരം പറഞ്ഞു.

2012ല്‍ പുറത്തിറങ്ങിയ ആഷിഖ് അബു ചിത്രമായ 22 ഫീമെയ്ല്‍ കോട്ടയം എന്ന ചിത്രത്തിലൂടെയാണ് ശ്രിന്ദ മലയാള സിനിമയിലേക്ക് കടന്നുവന്നത്. 2014ലെ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയമായ സാന്നിധ്യമായി മാറി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: srindaa says about Kuruthi

We use cookies to give you the best possible experience. Learn more