തന്റെ ഒരു പെര്‍ഫോമന്‍സും ഇതുവരെ സംതൃപ്തി നല്‍കിയിട്ടില്ലെന്ന് നടി ശ്രിദ്ധ.
താന്‍ തന്നെയാണ് തന്നെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നതെന്നും ഒരു സിനിമയുടെ ഷൂട്ട് കഴിഞ്ഞാല്‍ അതില്‍ നിന്നും പെട്ടെന്ന് ഡിറ്റാച്ചെഡ് ആകുമെന്നും നടി പറഞ്ഞു. മീഡിയവണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രിദ്ധ.
‘എന്റെ ഒരു പെര്‍ഫോമന്‍സും ഇതുവരെ എനിക്ക് സംതൃപ്തി തന്നിട്ടില്ല (ചിരിക്കുന്നു). മറ്റാര് പറയുന്നതിനേക്കാളും മുന്നേ ഞാന്‍ തന്നെ എന്നെ വിമര്‍ശിച്ചിട്ടുണ്ടാകും. എനിക്ക് സിനിമ കാണുമ്പോള്‍ ഞാന്‍ വര്‍ക്ക് ചെയ്ത സിനിമയായി കാണാന്‍ സാധിക്കരുതെന്നാണ് ഉള്ളത്. എനിക്ക് പുറത്ത് നിന്ന് പുതിയ സിനിമ കാണുന്ന പോലെ എന്‍ജോയ് ചെയ്യാന്‍ സാധിക്കണം. ഒരു സിനിമയുടെ ഷൂട്ട് കഴിയുമ്പോഴേക്കും ഞാന്‍ അതില്‍ നിന്നും ഡിറ്റാച്ചെഡ് ആകും. എന്നാലെ തിയേറ്ററില്‍ പോയി സിനിമ കാണുമ്പോള്‍ എനിക്കത് ആസ്വദിക്കാന്‍ സാധിക്കുകയുള്ളൂ.
ഞാന്‍ സിനിമയുടെ ഭാഗങ്ങള്‍ ഒരിക്കലും ഓര്‍ത്ത് വെക്കാറില്ല. സിനിമ കാണുമ്പോള്‍ എനിക്കൊരു പുതുമ വേണം, എന്നാലേ എനിക്കത് ആസ്വദിക്കാന്‍ സാധിക്കുകയുള്ളൂ. അങ്ങനെ നോക്കുമ്പോള്‍ എനിക്ക് വര്‍ക്ക് ആയ സിനിമകളും അല്ലാത്തവയുമുണ്ട്. ഭീഷ്മപര്‍വ്വം ചെയ്ത സമയത്ത് ‘ആഹാ ഇപ്പോ കബൂര്‍ സീന്‍ ആയല്ലോ’ എന്ന ഡയലോഗില്‍ തിയേറ്ററില്‍ ആകെ ഉണ്ടാക്കി. അത് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അങ്ങനെയായിരിക്കും പ്രതികരണം വരുകയെന്ന് വിചാരിച്ചിരുന്നില്ല. മേ ഹൂം മൂസയിലെ ഒക്കെ സീന്‍ എന്നുപറഞ്ഞാല്‍ അത് അങ്ങനെ തന്നെ കഥയെഴുതിയ ഒന്നാണ്,’ ശ്രിദ്ധ പറഞ്ഞു.
ഒരു സീന്‍ പെര്‍ഫോം ചെയ്യുമ്പോള്‍ ആ സീനുമായി ബന്ധപ്പെട്ട എല്ലാവരും അതുമായി ഒരുമിച്ച് വരുമ്പോള്‍ മാത്രമേ അത് വര്‍ക്ക് ആകുകയുള്ളൂവെന്നും എല്ലാവരുടെയും ടൈമിങ് ശരിയാകണമെന്നും നടി പറഞ്ഞു.
‘ഏത് പെര്‍ഫോമന്‍സും വര്‍ക്ക് ആകുന്നത് ഓപ്പോസിറ്റ് നില്‍ക്കുന്ന ആളുടെ ടൈമിങ്ങും വര്‍ക്കാകുമ്പോഴാണ്. ഒരു സീന്‍ പെര്‍ഫോം ചെയ്യുമ്പോള്‍ ആ സീനുമായി ബന്ധപ്പെട്ട എല്ലാവരും അതുമായി ഒരുമിച്ച് വരുമ്പോള്‍ മാത്രമേ അത് വര്‍ക്ക് ആകുകയുള്ളൂ. ടെക്‌നിക്കല്‍ ടീം ഉള്‍പ്പെടെ എല്ലാവരുടെയും ടൈമിങ് ശരിയാകണം. ഞാന്‍ ഒരു കോമഡി ആണ് ചെയ്യുന്നതെന്ന് വെച്ച് ഒരു കോമഡി ചെയ്യുന്നില്ല. ഓരോ കഥാപാത്രവും എഴുതി വെച്ചിരിക്കുന്ന പോലെയാണ്. ആ സാഹചര്യം, ആ കഥാപാത്രവുമെല്ലാം എഴുതി വെച്ചിരിക്കുന്ന പോലെയാണ് നമ്മള്‍ പെര്‍ഫോം ചെയ്യുന്നത്. അതുകൊണ്ടാണ് അത് വര്‍ക്കാകുന്നത്, അല്ലാതെ ഞാന്‍ പറയുന്നത് കൊണ്ട് മാത്രം അത് വര്‍ക്കാകുന്നില്ല. അതിന്റെ ടോട്ടാലിറ്റി വര്‍ക്ക് ആകുമ്പോഴാണ് അത് വര്‍ക്കാകുന്നത്. അങ്ങനെയുള്ള ഡയറക്ടേഴ്‌സിന്റെയും ടീമിന്റെ കൂടെയും വര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതില്‍ ഞാന്‍ വളരെ ലക്കിയാണ്,’ ശ്രിദ്ധ പറഞ്ഞു.
Content Highlight: Srinda talks about her perfomance in movies