| Tuesday, 25th April 2023, 5:26 pm

ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗത്തിനും വിലക്ക്; മയക്കുമരുന്നിന് അടിമകളായ നടന്മാരുമായി സഹകരിക്കില്ലെന്ന് സിനിമാ സംഘടനകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗത്തിനും വിലക്കേര്‍പ്പെടുത്തി സിനിമാ സംഘടനകള്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സംയുക്ത സിനിമാ സംഘടനകള്‍ കൊച്ചിയില്‍ ചേര്‍ന്ന സിനിമ സംഘടനകളുടെ യോഗത്തില്‍ അറിയിച്ചു.

മയക്കുമരുന്നിന് അടിമകളായ നടന്മാരുമായി സഹകരിക്കില്ലെന്നും രണ്ട് നടന്മാരും പെരുമാറുന്നത് പലപ്പോഴും ബോധമില്ലാതെയാണെന്നും നിർമാതാവ് രഞ്ജിത്ത് പറഞ്ഞു. എല്ലാ സംഘടനകളും ചേർന്ന് ചർച്ച നടത്തിയത് സിനിമയുടെ നന്മക്കെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.

മയക്കു മരുന്ന് ഉപയോഗിക്കുന്ന നിരവധി ആളുകള്‍ സിനിമ മേഖലയിലുണ്ടെന്നും ഇവര്‍ പറഞ്ഞു. താര സംഘടനയായ എ.എം.എം.എ ഉള്‍പ്പെട്ട യോഗത്തിലായിരുന്നു തീരുമാനം.

‘ലഹരി മരുന്നു പയോഗിക്കുന്ന നിരവധി പേരുണ്ട് സിനിമ മേഖലയിൽ. അത്തരക്കാരുമായി സഹകരിച്ച് പോകാനാവില്ല.  ഈ രണ്ട് നടൻമാരുടെ കൂടെ അഭിനയിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും സഹിക്കാനാവാത്ത അവസ്ഥയാണ്‌ രഞ്ജിത്ത് പറഞ്ഞു.

സ്ഥിരമായി മയക്കുമരുന്നുപയോഗിക്കുന്നവരുടെ പേരുവിവരങ്ങൾ സർക്കാരിന് നൽകുമെന്നും നിർമാതാക്കളുടെ പരാതിയിൽ കഴമ്പുണ്ടെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു.

CONTENT HIGHLIGHT: Srinath Bhasi and Shane Nigam have been banned by the film organizers

We use cookies to give you the best possible experience. Learn more