ശ്രീലങ്കന്‍ സൂപ്പര്‍ സ്പിന്നര്‍ മഹീഷ് തീക്ഷണക്ക് പാകിസ്ഥാനെതിരെയുള്ള സൂപ്പര്‍ ഫോറിലെ മത്സരത്തില്‍ പരിക്കേറ്റിരുന്നു. മത്സരം വിജയിക്കുന്ന ടീമിന് ഫൈനല്‍ കളിക്കാമെന്ന സാഹചര്യത്തില്‍ മികച്ച പ്രകടനമാണ് തീക്ഷണ ടീമിനായി കാഴ്ചവെച്ചത്. ലോകകപ്പ് മുന്നിലുണ്ടായിട്ടും പരിക്ക് പോലും ശ്രദ്ധിക്കാതെയാണ് അദ്ദേഹം ടീമിനായി എടുത്ത് ചാടിയത്.
34ാം ഓവറില്‍ ബൗണ്ടറി തടയാന്‍ ശ്രമിച്ചാണ് താരത്തിന് പരിക്കേറ്റത്. അദ്ദേഹം ബൗണ്ടറി സേവ് ചെയ്യാനായി ഡൈവ് ചെയ്തു, പക്ഷേ പന്ത് തടയുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ഇതിനിടയില്‍ അദ്ദേഹത്തിന്റെ കാലിന് പരിക്കേല്‍ക്കുകയായിരുന്നു. മൈതാനത്തിന് പുറത്ത് പോയെങ്കിലും അദ്ദേഹം ഉടന്‍ തന്നെ കളത്തിലേക്ക് മടങ്ങി. നടക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടായിരുന്നുവെങ്കിലും താരം തന്റെ ഓവര്‍ പൂര്‍ത്തിയാക്കിയിരുന്നു.
ആ ഓവര്‍ ബൗള്‍ ചെയ്ത ശേഷം വീണ്ടും അദ്ദേഹം ഗ്രൗണ്ടിന് വെളിയില്‍ പോകുകയും കാല്‍ സ്‌ട്രെച്ച് ചെയ്യുകയും ചെയ്തു. ഒമ്പത് ഓവറര്‍ എറിഞ്ഞ് 42 വിക്കറ്റ് റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് താരം നേടിയത്.
താരത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേഷന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘മഹീഷ് തീക്ഷണയുടെ വലത് ഹാംസ്ട്രിംഗ് ആയാസപ്പെട്ടിട്ടുണ്ട്. താരത്തിന്റെ ആരോഗ്യനില പൂര്‍ണമായി വിലയിരുത്താന്‍ നാളെ സ്‌കാനിംഗ് നടത്തും.”ശ്രീലങ്ക ക്രിക്കറ്റ് ഒഫീഷ്യല്‍ ട്വിറ്ററില്‍ കുറിച്ചു.
ടീമിന്റെ പ്രധാന സ്പിന്നറായ തീക്ഷണയെ ലോകകപ്പിന് മുന്നോടിയായി ടീമിലെത്തിക്കനായിരിക്കും ലങ്കന്‍ ബോര്‍ഡ് ശ്രമിക്കുക. അദ്ദേഹത്തിന്റെ അഭാവം ടീമിനെ ഒരുപാട് ബാധിക്കും.
Content Highlight: Srilankan Cricket Board Updated On Theekshna’s Injury