കൊളംബൊ: പേസ് ഇതിഹാസം ലസിത് മലിംഗ വിടവാങ്ങുന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് 91 റണ്‍സിന്റെ ജയം. തന്റെ അവസാന മത്സരത്തില്‍ മൂന്നു വിക്കറ്റുകളാണ് മലിംഗ നേടിയത്.
315 റണ്‍സ് വിജയലക്ഷ്യം കണ്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിനെ 9.4 ഓവറില്‍ 38 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മലിംഗയും ലങ്കന്‍ ബൗളര്‍മാരും ചുരുട്ടിക്കെട്ടുകയായിരുന്നു.
മുശ്ഫിഖുര്‍ റഹീം (67), സാബിര്‍ റഹ്മാന്‍ (60) എന്നിവര്‍ മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. കുശാല്‍ പെരേരയുടെ അഞ്ചാം ഏകദിന സെഞ്ചുറിയുടെ കരുത്തിലാണ് ലങ്ക മികച്ച സ്‌കോര്‍ കണ്ടെത്തിയത്. 99 പന്തില്‍ 17 ബൗണ്ടറിയും ഒരു സിക്‌സും സഹിതം 111 റണ്‍സാണ് പെരേരയുടെ പന്തില്‍ നിന്ന് പിറന്നത്.