ലോകകപ്പില്‍ ഇന്ന് സൗത്ത് ആഫ്രിക്കയും ശ്രീലങ്കയും തമ്മില്‍ ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ നസാവു കൗണ്ടി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ലങ്ക ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. എന്നാല്‍ തുടക്കം തന്നെ വമ്പന്‍ ബാറ്റിങ് തകര്‍ച്ചയാണ് ടീമിന് നേരിടേണ്ടി വന്നത്. ഇതോടെ 19.1 ഓവറില്‍ വെറും 77 റണ്‍സിന് ലങ്ക തകര്‍ന്നടിയുകയായിരുന്നു.
SRI LANKA BOWLED OUT FOR JUST 77 RUNS AGAINST SOUTH AFRICA 🌟
അരങ്ങേറ്റക്കാരനായ ഒട്ടീനിയല്‍ ബാര്‍ട്മാന്‍ നാലുവരില്‍ ഒരു മെയ്ഡന്‍ അടക്കം 9 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി മിന്നല്‍ പെര്‍ഫോമന്‍സ് ആണ് നടത്തിയത്. 2.25 എന്ന കിടിലന്‍ എക്കണോമിയിലാണ് താരം പന്തെറിഞ്ഞത്. കാക്കീസോ റബാദ ഒരു മെയ്ഡന്‍ അടക്കം 21 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും സ്വന്തമാക്കി. താരത്തിന് പുറമേ കേശവ് മഹാരാജ് 22 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കി.
ഓപ്പണര്‍ പത്തും നിസങ്കയെ അരങ്ങേറ്റക്കാരന്‍ ഒട്ടീണിയല്‍ ബാര്‍ട്മാന്‍ ക്ലാസന്റെ കയ്യിലെത്തിച്ച് ലങ്കയുടെ ആദ്യ വിക്കറ്റ് നേടുകയായിരുന്നു. മൂന്ന് റണ്‍സാണ് താരം നേടിയത്. പിന്നീട് കുശാല്‍ മെന്‍ഡിസിനെ അന്റിച്ച് നോര്‍ക്യ 19 റണ്‍സിന് പറഞ്ഞയച്ചതോടെ ലങ്കയ്ക്ക് താളം പിഴക്കുകയായിരുന്നു. തുടര്‍ന്ന് ഇറങ്ങിയ കമിന്തു മെന്‍ഡിസിനെയും നോര്‍ക്യ 11 റണ്‍സിന് പറഞ്ഞയച്ചപ്പോള്‍ ക്യാപ്റ്റന്‍ ഹസരങ്കയേയും സദീര സമര വിക്രമിനേയും കേശവ് മഹാരാജ് പൂജ്യം റണ്‍സിന് തകര്‍ക്കുകയായിരുന്നു. ചരിത് അസലങ്ക ആറ് റണ്‍സിന് വീണതോടെ ടീം സമ്മര്‍ദത്തിലായി.