ശ്രീലങ്കയ്ക്ക് വമ്പന്‍ തിരിച്ചടി; ബാറ്റെടുത്തു, എട്ടിന്റെ പണിയും കിട്ടി
Sports News
ശ്രീലങ്കയ്ക്ക് വമ്പന്‍ തിരിച്ചടി; ബാറ്റെടുത്തു, എട്ടിന്റെ പണിയും കിട്ടി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 3rd June 2024, 9:21 pm

ലോകകപ്പില്‍ ഇന്ന് സൗത്ത് ആഫ്രിക്കയും ശ്രീലങ്കയും തമ്മില്‍ ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ നസാവു കൗണ്ടി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ലങ്ക ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. പത്തും നിസങ്കയും കുശാല്‍ മെന്‍ഡിസുമാണ് ലങ്കയ്ക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങിയത്. എന്നാല്‍ തുടക്കം തന്നെ വമ്പന്‍ ബാറ്റിങ് തകര്‍ച്ചയാണ് ടീമിന് നേരിടേണ്ടി വന്നത്.

ഓപ്പണര്‍ പത്തും നിസങ്കയെ ഒട്ടീണിയല്‍ ബാര്‍ട്മാന്‍ ക്ലാസന്റെ കയ്യിലെത്തിച്ച് ലങ്കയുടെ ആദ്യ വിക്കറ്റ് നേടുകയായിരുന്നു. മൂന്ന് റണ്‍സാണ് താരം നേടിയത്. പിന്നീട് കുശാല്‍ മെന്‍ഡിസിനെ അന്റിച്ച് നോര്‍ട്ടജ് 19 റണ്‍സിന് പറഞ്ഞയച്ചതോടെ ലങ്കയ്ക്ക് താളം പിഴക്കുകയായിരുന്നു. തുടര്‍ന്ന് ഇറങ്ങിയ കമിന്തു മെന്‍ഡിസിനെയും 11 റണ്‍സിന് പറഞ്ഞയച്ചപ്പോള്‍ ക്യാപ്റ്റന്‍ ഹസരങ്കയേയും സദീര സമര വിക്രമിനേയും കേശവ് മഹാരാജ് പൂജ്യം റണ്‍സിന് തകര്‍ക്കുകയായിരുന്നു. ചരിത് അസലങ്ക ആറ് റണ്‍സിന് വീണതോടെ ടീം സമ്മര്‍ദത്തിലായി.

ദസുന്‍ സനഗക്കും റബാദയുടെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ 15 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സാണ് ടീമിന് നിലവില്‍ നേടാന്‍ സാധിച്ചത്. നിലവില്‍ 14 പന്തില്‍ 16 റണ്‍സുമായി ആഞ്ചലോ മാത്യൂസും തീക്ഷണയുമാണ് ക്രീസിലുള്ളത്.

ശ്രീലങ്കന്‍ പ്ലെയിങ് ഇലവന്‍: പത്തും നിസങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമ, കമിന്ദു മെന്‍ഡിസ്, ചരിത് അസലങ്ക, ആഞ്ചലോ മാത്യൂസ്, ദസുന്‍ ഷനക, വനിന്ദു ഹസരംഗ (ക്യാപ്റ്റന്‍), മഹേഷ് തീക്ഷണ, മതീശ പതിരന, നുവാന്‍ തുഷാര.

സൗത്ത് ആഫ്രിക്കന്‍ പ്ലെയിങ് ഇലവന്‍: ക്വിന്റണ്‍ ഡികോക്ക്, റീസ ഹെന്‍ഡ്രിക്‌സ്, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, ടിസ്റ്റണ്‍ സ്റ്റബ്‌സ്, മാര്‍ക്കോ യാന്‍സന്‍, കേശവ് മഹാരാജ്, കഗീസോ റബാദ, അന്റിച്ച് നോര്‍ഡ്ജ്.

 

Content Highlight: Srilanka In Pressure Situation Against South Africa