| Tuesday, 29th August 2023, 6:49 pm

ലങ്കക്ക് വമ്പന്‍ തിരിച്ചടി; ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ സൂപ്പര്‍താരമില്ല

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്ത ദിവസം ആരംഭിക്കുന്ന ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ശ്രീലങ്ക. 15 അംഗ സ്‌ക്വാഡിനെയാണ് ലങ്ക പ്രഖ്യാപിച്ചത്. ദസുന്‍ ഷനക നയിക്കുന്ന സ്‌ക്വാഡില്‍ നാല് സുപ്രധാന താരങ്ങളില്ല.

ലെഗ് സ്പിന്നിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയാണ് അക്കൂട്ടിത്തില്‍ ഏറ്റവും പ്രധാനി. പരിക്ക് കാരണം താരത്തിന് ഏഷ്യാ കപ്പില്‍ പങ്കെടുക്കാനാവില്ല. ശ്രീലങ്കിയുടെ എക്‌സ് ഫാക്ടറാകാന്‍ സാധ്യതയുള്ള താരമായിരുന്നു ഹസരംഗ.

ഹസരംഗയെ കൂടാതെ പേസ് ബൗളിങ് താരങ്ങളായ ദുശമന്ത ചമീര, ലഹിരു മധുഷന്‍ക, ലഹിരു കുമാര എന്നിവരും പരിക്ക് കാരണം ടീമുലുണ്ടാകില്ല. ബിനുറ ഫെര്‍നാണ്ടോക്കും പ്രമോദ് മധുഷനും ആവസാന ഘട്ടം ടീമിലേക്ക് വിളി ലഭിച്ചു. പരിക്കേറ്റ താരങ്ങള്‍ക്ക് പകരമാണ് ഇരുവരെയും ടീമിലുള്‍പ്പെടുത്തിയത്.

രണ്ട് വര്‍ഷത്തിന് ശേഷം ഏകദിന ടീമിലേക്ക് തിരിച്ചിത്തുന്ന കുശാല്‍ പെരേര ഒരു ഫ്‌ളൂവില്‍ നിന്നും റിക്കവര്‍ ആകുന്നതേയുള്ളുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അസുഖം ഭേദപ്പെട്ടതിന് ശേഷം താരം ടീമിനൊപ്പെ ചേരും.

ലങ്കന്‍ പ്രീമിയല്‍ ലീഗിനിടെയായിരുന്നു ഹസരംഗക്ക് പരിക്കേറ്റത്. തുടയിലേറ്റ പരിക്കില്‍ നിന്നും താരം മോചിതനാകുന്നതെയുള്ളൂ. അടുത്തിടെ സമാപിച്ച ന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ റണ്‍സും വിക്കറ്റും നേടിയത് ഹസരംഗയാണ്.

ഓഗസ്റ്റ് 31 വ്യാഴായ്ചയാണ് ഏഷ്യാ കപ്പില്‍ ശ്രീലങ്കയുടെ ആദ്യ മത്സരം. ബംഗ്ലാദേശിനായണ് ലങ്കന്‍ പട നേരിടുക.

ഏഷ്യാ കപ്പിനുള്ള ശ്രീലങ്കന്‍ ടീം;
ദസുന്‍ ഷനക (ക്യാപ്റ്റന്‍), പതും നിസ്സാനക, ദിമുത് കരുണരത്നെ, കുശാല്‍ ജനിത്ത് പെരേര, കുശാല്‍ മെന്‍ഡിസ് (വൈസ് ക്യാപ്റ്റന്‍), ചരിത് അസലങ്ക, ധനഞ്ജയ ഡി സില്‍വ, സദീര സമരവിക്രമ, മഹേഷ് തീക്ഷണ, ദുനിത് വെല്ലലഗെ, മതീഷ പതിരന, ദു ഹേം പതിരണ, കാസ് പതിരന. , ബിനുര ഫെര്‍ണാണ്ടോ, പ്രമോദ് മധുഷന്‍.

Content Highlight: Srilanka Discloses Their Eleven for AsiaCup 2023

We use cookies to give you the best possible experience. Learn more