| Wednesday, 7th August 2024, 3:55 pm

ശ്രീലങ്കക്ക് 'ട്രിപ്പിൾ സെഞ്ച്വറി'; സ്വന്തം മണ്ണിൽ ചരിത്രമെഴുതി ലങ്കൻ സിംഹങ്ങൾ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ശ്രീലങ്ക മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ആര്‍. പ്രേമദാസാ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക എതിരാളികളെ ഫീല്‍ഡിങ്ങിനയക്കുകയായിരുന്നു.

നിലവില്‍ രണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ പരമ്പരയില്‍ ശ്രീലങ്ക 1-0ത്തിന് മുന്നിലാണ്. ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം മത്സരത്തില്‍ ശ്രീലങ്ക വിജയിക്കുകയുമായിരുന്നു.

ആദ്യ മത്സരത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 230 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 47.5 ഓവറില്‍ പുറത്താവുകയായിരുന്നു. 14 പന്തില്‍ ഒരു റണ്‍സ് വിജയിക്കാന്‍ ആവശ്യമുള്ള സമയത്ത് അര്‍ഷ്ദീപ് സിങ് ഔട്ട് ആവുകയായിരുന്നു. രണ്ടാം മത്സരത്തില്‍ 32 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. മത്സരത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 241 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 208 റണ്‍സിന് പുറത്താവുകയായിരുന്നു.

മത്സരത്തിൽ കളത്തിലറങ്ങിയതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. ഏകദിനത്തില്‍ സ്വന്തം തട്ടകത്തില്‍ 300 മത്സരങ്ങള്‍ എന്ന പുതിയ നാഴികകല്ലിലേക്കാണ് ലങ്കന്‍ പട നടന്നുകയറിയത്. ഇതോടെ സ്വന്തം ഹോമില്‍ 300 മത്സരങ്ങള്‍ കളിക്കുന്ന അഞ്ചാമത്തെ ടീമായി മാറാനും ശ്രീലങ്കയ്ക്ക് സാധിച്ചു.

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ഹോം മത്സരങ്ങള്‍ കളിച്ച ടീം, മത്സരങ്ങളുടെ എണ്ണം എന്നീ ക്രമത്തില്‍

ഓസ്‌ട്രേലിയ-455

ഇന്ത്യ-374

ഇംഗ്ലണ്ട്-337

ന്യൂസിലാന്‍ഡ്-331

ശ്രീലങ്ക-300

ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ശിവം ദുബെ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

ശ്രീലങ്കയുടെ പ്ലെയിങ് ഇലവന്‍: പാത്തും നിസങ്ക, അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), സതീര സമരവിക്രമ, ചരിത് അസലങ്ക (ക്യാപ്റ്റന്‍), ജനിത് ലിയനാഗെ, ദുനിത് വെല്ലാലഗെ, കമിന്ദു മെന്‍ഡിസ്, ജെഫറി വാന്‍ഡര്‍സെയ്, മഹേഷ് തീക്ഷണ, അസിത ഫെര്‍ണാണ്ടോ.

Content Highlight: Srilanka Create a New Record in ODI

We use cookies to give you the best possible experience. Learn more