ഫാസിലിന്റെ സംവിധാനത്തില്‍ 1993ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മണിച്ചിത്രത്താഴ്. മോഹന്‍ലാല്‍ നായകനായ ഈ സിനിമയില്‍ മലയാളികള്‍ ഇന്നും ഓര്‍ക്കുന്ന കഥാപാത്രമാണ് മഹാദേവന്‍. ശ്രീധര്‍ എന്ന കന്നഡ നടനായിരുന്നു സിനിമയില്‍ മഹാദേവനായി എത്തിയത്.
ഫാസിലിന്റെ സംവിധാനത്തില്‍ 1993ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മണിച്ചിത്രത്താഴ്. മോഹന്‍ലാല്‍ നായകനായ ഈ സിനിമയില്‍ മലയാളികള്‍ ഇന്നും ഓര്‍ക്കുന്ന കഥാപാത്രമാണ് മഹാദേവന്‍. ശ്രീധര്‍ എന്ന കന്നഡ നടനായിരുന്നു സിനിമയില്‍ മഹാദേവനായി എത്തിയത്.
ഫാസിലില്‍ നിന്നും മണിച്ചിത്രത്താഴിനെ കുറിച്ച് അറിഞ്ഞപ്പോള്‍ താന്‍ ത്രില്ലടിച്ചെന്നും ഡാന്‍സറിന്റെ ഒരു സ്പെഷ്യല്‍ റോളുണ്ടെന്ന് പറഞ്ഞാണ് തന്നെ വിളിക്കുന്നതെന്നും പറയുകയാണ് ശ്രീധര്‍. അന്ന് ആദ്യമായി സെറ്റില്‍ എത്തിയപ്പോള്‍ മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളെയാണ് കണ്ടതെന്നും നടന്‍ പറയുന്നു.
മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീധര്‍. മോഹന്‍ലാല്‍, സുരേഷ് ഗോപി, നെടുമുടി വേണു, തിലകന്‍, കെ.പി.എ.സി ലളിത എന്നിവരെ കുറിച്ചാണ് നടന്‍ സംസാരിച്ചത്. അവര്‍ അസാധാരണ അഭിനേതാക്കളാണെന്നും അത്രയും മികച്ച അഭിനേതാക്കളെ ഓര്‍ത്ത് രാജ്യത്തിനൊട്ടാകെ അഭിമാനിക്കാമെന്നും ശ്രീധര്‍ പറഞ്ഞു.
‘മണിച്ചിത്രത്താഴിനെ കുറിച്ച് അറിഞ്ഞതും ഞാന്‍ ആകെ ത്രില്ലടിച്ചു. ഡാന്‍സറിന്റെ ഒരു സ്പെഷ്യല്‍ റോളുണ്ടെന്ന് പറഞ്ഞാണ് എന്നെ ഫാസില്‍ സാര്‍ വിളിക്കുന്നത്. അദ്ദേഹം കുറച്ച് ഡിറ്റെയില്‍സ് പറഞ്ഞു തന്നതും ഞാന്‍ സന്തോഷത്തോടെ തന്നെ അതിന് ഓക്കെ പറയുകയായിരുന്നു.
അങ്ങനെ ഞാന്‍ കേരളത്തിലേക്ക് വന്ന് സിനിമയില്‍ കൂടെ അഭിനയിക്കുന്നവരെയൊക്കെ കണ്ടു. മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളെയാണ് ഞാന്‍ അവിടെ കണ്ടത്. മോഹന്‍ലാല്‍, സുരേഷ് ഗോപി, നെടുമുടി വേണു, തിലകന്‍, ലളിത മാഡം അങ്ങനെ കുറേ ആളുകളെ കണ്ടു.
അവരൊക്കെ ദേശീയ അംഗീകാരം ലഭിച്ച അഭിനേതാക്കളാണ്. ഈ സ്റ്റേറ്റില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നവരല്ല. അവര്‍ മലയാളം സിനിമയിലാണ് അഭിനയിക്കുന്നതെങ്കില്‍ പോലും അവരുടെ അഭിനയത്തിന്റെ ക്വാളിറ്റിയും ഇന്‍വോള്‍വെന്റും വളരെ വലുതാണ്.
അവര്‍ ആ കഥാപാത്രമാകുന്ന രീതിയൊക്കെ വളരെ അത്ഭുതമായ കാര്യമാണ്. അവരൊക്കെ അസാധാരണ അഭിനേതാക്കളാണ്. അത്രയും മികച്ച അഭിനേതാക്കളെ ഓര്‍ത്ത് രാജ്യത്തിന് ഒട്ടാകെ അഭിമാനിക്കാം. ഞാന്‍ അവരുടെയൊക്കെ മറ്റ് സിനിമകളും കണ്ടിരുന്നു,’ ശ്രീധര്‍ പറഞ്ഞു.
Content Highlight: Sridhar Talks About Malayalam Actors And Manichithrathazhu