മോദി പഠിച്ചു പുറത്തിറക്കിയ വര്‍ഷമായ 1978ലെ ബി.എ കോഴ്‌സിന്റെ രേഖകള്‍ പരസ്യമാക്കാന്‍ ദല്‍ഹി യൂണിവേഴ്‌സിറ്റിക്ക് ശ്രീധര്‍ ആചാര്യലു നിര്‍ദേശം നല്‍കി രണ്ടും ദിവസം തികയും മുമ്പാണ് അദ്ദേഹത്തിനെ തല്‍സ്ഥാനത്തു നിന്ന് നീക്കിയിരിക്കുന്നത്.
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പരസ്യമാക്കാന്‍ ദല്‍ഹി യൂണിവേഴ്‌സിറ്റിക്ക് നിര്‍ദേശം നല്‍കിയ വിവരാവകാശ കമ്മീഷണറെ തല്‍സ്ഥാനത്തു നിന്നും പുറത്താക്കി. വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലുവിനെയാണ് ചുമതലയില്‍ നിന്നും ഒഴിവാക്കിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
മോദി പഠിച്ചു പുറത്തിറക്കിയ വര്‍ഷമായ 1978ലെ ബി.എ കോഴ്‌സിന്റെ രേഖകള്‍ പരസ്യമാക്കാന്‍ ദല്‍ഹി യൂണിവേഴ്‌സിറ്റിക്ക് ശ്രീധര്‍ ആചാര്യലു നിര്‍ദേശം നല്‍കി രണ്ടും ദിവസം തികയും മുമ്പാണ് അദ്ദേഹത്തിനെ തല്‍സ്ഥാനത്തു നിന്ന് നീക്കിയിരിക്കുന്നത്.
ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷയ്ക്ക് മറുപട നിഷേധിച്ച ഉദ്യോഗസ്ഥനില്‍ നിന്നും കാല്‍ലക്ഷം രൂപ പിഴ ഈടാക്കാനും വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. വിവരാവകാശ അപേക്ഷ തള്ളിയ ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മീനാക്ഷി സഹായിയ്‌ക്കെതിരെയായിരുന്നു നടപടിക്ക് ഉത്തരവിട്ടത്. ഈ ഉത്തരവ് വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് അദ്ദേഹത്തെ ചുമതലയില്‍ നീക്കി കൊണ്ട് മുഖ്യവിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടിരിക്കുന്നത്.
അദ്ദേഹത്തിനു പകരം മഞ്ജുള പരാശ്വര്‍ വിവരാവകാശ കമ്മീഷണറുടെ ചുമതലയേല്‍ക്കും.
1978നാണ് മോദി ഡിഗ്രി പാസായത് എന്നാണ് ദല്‍ഹി യൂണിവേഴ്‌സിറ്റി പറയുന്നത്. ഈ വര്‍ഷത്തെ ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ രേഖകള്‍ പരസ്യമാക്കാനുള്ള നിര്‍ദേശം ജനുവരി എട്ടിനാണ് വിവരാവകാശ കമ്മീഷണര്‍ നല്‍കിയത്. എന്നാല്‍ ഈ നിര്‍ദേശം വന്നതിനു പിന്നാലെ അദ്ദേഹത്തെ അകാരണമായി ചുമതലയില്‍ നിന്നും നീക്കുകയായിരുന്നു. സംഭവത്തോട് പ്രതികരിക്കാന്‍ ആചാര്യലു തയ്യാറായില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
“ഉത്തരവ് അടിയന്തരമായി നിലവില്‍ വരും. കമ്മീഷണരുടെ പരിഗണനയിലിരിക്കുന്ന കേസുകളുടെ വിശദാംശങ്ങള്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ക്കു കൈമാറണം.” എന്നാണ് ഉത്തരവില്‍ പറയുന്നത്.
Also Read:മഫ്ത ധരിച്ച ഫോട്ടോയുടെ പേരില്‍ കൊണ്ടോട്ടി സ്വദേശിയുടെ ലൈസന്‍സ് അപേക്ഷ തള്ളിയതായി പരാതി
ഡിസംബര്‍ 29ന് ആചാര്യലുവിനെ വിവരാവകാശ കമ്മീഷണറുടെ ചുമതലയില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയിരുന്നു. ഈ ഉത്തരവ് വന്ന് പത്തുദിവസത്തിനുള്ളിലാണ് അദ്ദേഹത്തെ ചുമതലയില്‍ നിന്നും നീക്കിക്കൊണ്ട് മുഖ്യവിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടിരിക്കുന്നത്.
മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. മോദി ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദമെടുത്തു എന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. അതേസമയം ഇത് രേഖാമൂലം തെളിയിക്കാന്‍ ബി.ജെ.പിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ചില വിവരാവകാശ പ്രവര്‍ത്തകര്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ഓരോരോ കാരണം നിരത്തി അപേക്ഷ തള്ളുന്ന സമീപനമായിരുന്നു ദല്‍ഹി യൂണിവേഴ്‌സിറ്റി സ്വീകരിച്ചത്.