മൊഴിമാറ്റം / വിന്നി
“ലേഡി അമിതാബ് ബച്ചന്‍” എന്ന വിശേഷണം ലഭിച്ച ഒരേയൊരു നടിയേ ഇന്ത്യയിലുള്ളൂ…തീഷ്ണമായ നോട്ടത്തിലൂടെ സംവദിക്കുന്ന ബോളിവുഡിന്റെ ശ്രീദേവി. അല്ല, ശ്രീദേവി ബോണി കപൂര്‍. ദീര്‍ഘകാലത്തെ ബിസിനസ് ജീവിതത്തിനൊടുവില്‍ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ശ്രീദേവി.[]
തന്റെ ശക്തമായ തിരിച്ചുവരവ്, സിനിമാ സംവിധാനം, അതിന്റെ സാമ്പത്തിക വിജയം, നേരിട്ട വിമര്‍ശനങ്ങള്‍, തന്റെ വ്യക്തി ജീവിതം തുടങ്ങിയ നിരവധി കാര്യങ്ങളെക്കുറിച്ച് ശ്രീദേവി തുറന്ന് സംസാരിക്കുന്നു….
? താങ്കളുടെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കിയ ചിത്രമാണ് ഇംഗ്ലീഷ് വിംഗ്ലീഷ്. ആ അനുഭവം
വളരെ നല്ല അനുഭവമായിരുന്നു. നിങ്ങള്‍ ചിത്രത്തെ മനസ്സിലാക്കുകയും സ്വീകരിക്കുകയും ചെയ്തു. നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കേണ്ടതും സ്വീകരിക്കേണ്ടതും നിങ്ങള്‍ പ്രേക്ഷരാണ്. വളരെ വൈകിയാണ് വിജയം എന്നെ തേടിയെത്തിയത്. “ഇംഗ്ലീഷ് വിംഗ്ലീഷ്” എന്നും എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കും.
? മാധുരി ദീക്ഷിദും കരിഷ്മ കപൂറും അവരവരുടെ കാലത്തെ ശക്തമായ താരങ്ങളായിരുന്നു. അവരും ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ്. എന്നാല്‍ താങ്കളുടേതുപോലെ മികച്ച തിരിച്ചുവരവ് അവര്‍ക്ക് സാധ്യമാവുന്നില്ല. എന്താണ് ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തെ കുറിച്ച് പറയാനുള്ളത്? ഇത് ഒരു ശ്രീദേവി ചിത്രമാണോ?
അല്ല, ഇതൊരു ശ്രീദേവി ചിത്രമാണെന്ന് ഞാനൊരിക്കലും ചിന്തിക്കുന്നില്ല. നിങ്ങള്‍ ചിത്രം കണ്ടിട്ട് നിങ്ങള്‍ക്കെന്തുകൊണ്ടാണ് ചിത്രം ഇഷ്ടമായതെന്ന് എന്നോട് പറയൂ. ചിത്രത്തിന്റെ മികച്ച കഥ തന്നെയാണ് നിങ്ങള്‍ക്കിഷ്ടപ്പെടുകയെന്ന് എനിക്കുറപ്പുണ്ട്. എല്ലാവരും അവരവരുടെ മേഖലകളില്‍ ജോലി ചെയ്യുകയും വിജയിക്കുകയും ചെയ്യാറുണ്ട്. പ്രത്യേകമായി ഞാനൊന്നും ചെയ്തിട്ടില്ല. ചിത്രത്തിന്റെ വിജയത്തിന്റെ പൂര്‍ണ്ണ അവകാശം സംവിധായകന്‍ ഗൗരി ഷിന്‍ഡെയ്ക്കും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കുമാണ്.
? പതിനഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്യാമറയെ അഭിമുഖീകരിച്ചപ്പോള്‍ എന്ത് തോന്നി? ഒരു താരമെന്ന നിലയില്‍ സ്വന്തം കഴിവുകളെ മുഴുവന്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞോ?
സത്യം പറഞ്ഞാല്‍ അതിനെക്കുറിച്ച് ഗൗരവമായ ഒരു വിശകലനം നടത്താന്‍ എനിക്കിതേവരെ സാധിച്ചിട്ടില്ല. കാലം ഒരുപാട് മാറി പക്ഷേ, ഒരു ആക്ടര്‍ എന്ന നിലയില്‍ എനിക്കൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് എനിക്കറിയാം. ഈ ചിത്രത്തില്‍ സംവിധായകന്‍ ഗൗരിയുടെ നിര്‍ദ്ദേശങ്ങള്‍ അന്ധമായി പിന്തുടരുക മാത്രമാണ് ഞാന്‍ ചെയ്തത്.
? ഈ ചിത്രം താങ്കളെ ഇതില്‍ ഒപ്പ് വെയ്ക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നോ?
ഇതിന്റെ കഥ എന്നെ ഇതില്‍ ഒപ്പ് വെയ്ക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇംഗ്ലീഷ് വിംഗ്ലീഷ് ബിഗ്‌സ്‌ക്രീനില്‍ കണ്ടപ്പോള്‍ മനസ്സില്‍ തെളിഞ്ഞത് സംവിധായകന്റെ ദൃഢവിശ്വാസമാണ്. അതുതന്നെയാണ് എന്നെക്കൊണ്ട് ആ വര്‍ക്കില്‍ ഒപ്പുവെപ്പിച്ചതും. ഞാനതിന്റെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഉള്ളില്‍ നിന്ന് ആരോ ചിത്രത്തിന്റെ ഭാഗമാവാന്‍ എന്നോട് പറയുന്നതുപോലെയാണ് തോന്നിയത്.
? ഒരു ചിത്രത്തില്‍ ഒപ്പ് വെയ്ക്കുമ്പോള്‍ താരത്തിന്റെ മനസ്സില്‍ പ്രത്യേക ലക്ഷ്യങ്ങളുണ്ടായിരിക്കും. ഇംഗ്ലീഷ് വിംഗ്ലീഷിലൂടെ താങ്കള്‍ ആഗ്രഹിച്ചതെല്ലാം നേടിയെടുക്കാന്‍ കഴിഞ്ഞോ?
ഞാനൊരുതരത്തിലുള്ള നേട്ടവും ആഗ്രഹിച്ചിട്ടില്ല. ആരേയും ഒന്നും തെളിയിച്ച് കാണിച്ച് കൊടുക്കാന്‍ വേണ്ടിയല്ല ഞാന്‍ ആ വര്‍ക്ക് ഏറ്റെടുത്തത്. എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു. ചിത്രം പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തിക്കാന്‍ ഉദ്ദേശിച്ച സന്ദേശം വളരെ മനോഹരമായി അവര്‍ക്കിടയില്‍ എത്തി. ടൊറന്റോയിലേയും കാനഡയിലേയും സ്ത്രീകള്‍ എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. നമ്മള്‍ നമ്മുടെ ജനങ്ങളേയും സുഹൃത്തുക്കളേയും പ്രത്യേകിച്ചും നമ്മുടെ അമ്മമാരെയും എങ്ങനെയാണ് പരിചരിക്കാറുള്ളത് എന്ന ഒരു സ്വയംവിമര്‍ശനം നടത്താന്‍ എന്നെ പ്രേരിപ്പിച്ചത് അവരാണ്. ഇംഗ്ലീഷ് വിംഗ്ലീഷ് അവരെ കരയിപ്പിച്ചു. അവരുടെ പ്രതികരണം എന്റെ ഹൃദയത്തില്‍ കൊണ്ടു.
? താങ്കളുടെ കഥാപാത്രം വിശ്വസനീയമാക്കാന്‍ ഗൗരി ഷിന്‍ഡെ ഒരുപാട് പ്രതിബന്ധങ്ങള്‍ കാണിച്ചു. അതിനവര്‍ക്ക് നിങ്ങളുടെ ഡാന്‍സോ ഐറ്റം നമ്പറോ കാണിക്കാമായിരുന്നു. എന്നാല്‍ ബുദ്ധിപരമായ ഒരു കഥാപാത്രമാണ് സംവിധായിക ഒരുക്കിയത്. ഡാന്‍സ് വല്ലാതെ മിസ് ചെയ്‌തോ?
ഗൗരി എല്ലാം നന്നായി ചെയ്ത് എന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് ഡാന്‍സ് ഒരുപാടിഷ്ടമാണ്. ചിത്രത്തില്‍ എന്റെ കഥാപാത്രത്തിന് ഐറ്റം ഡാന്‍സ് ഒട്ടും യോജിക്കില്ല.
?താങ്കളുടെ കഥാപാത്രം ഷാഷി കുടുംബ ജീവിതത്തിന്റെ ഒരേടാണോ?
എന്റെ ജീവിതത്തിലും ഞാന്‍ സിനിമയിലേതുപോലുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ട്. വീട്ടില്‍ ഞാന്‍ ഒരു അമ്മയാണ്. എന്റെ മക്കള്‍ ആഗ്രഹിക്കുന്ന അവര്‍ക്കറിയാവുന്ന അമ്മ. ഓരോ വ്യക്തിയും ബഹുമാനം ആഗ്രഹിക്കുന്നുണ്ട്. നമ്മുടെ കുടുംബ ജീവിതത്തില്‍ ഓരോരുത്തര്‍ക്കും ഒരു സ്‌പെയ്‌സ് ഉണ്ട്. സിനിമ കണ്ട ശേഷം എന്റെ മക്കള്‍ നല്ല അഭിപ്രായം പറഞ്ഞു.
? ഇംഗ്ലീഷ് വിംഗ്ലീഷിന് ശേഷം എങ്ങനെയുള്ള ചിത്രങ്ങള്‍ ചെയ്യാനാണ് താത്പര്യം? നായികാ പ്രാധാന്യമുള്ളതോ അല്ലെങ്കില്‍ പക്കാ കൊമേഴ്ഷ്യല്‍ ചിത്രങ്ങളാണോ താങ്കള്‍ തിരഞ്ഞെടുക്കുക
ഞാനതിനെക്കുറിച്ചൊന്നും ഇതുവരെ ചിന്തിച്ചിട്ടില്ല. എന്റെ വ്യക്തിത്വത്തിന് യോജിച്ച ചിത്രങ്ങളായിരിക്കും തിരഞ്ഞെടുക്കുക. എന്റെ പ്രായത്തിനും യോജിച്ചതായിരിക്കണം
? ആ അര്‍ത്ഥത്തില്‍, പ്രലോഭനം ഉണ്ടാക്കുന്ന ചിത്രങ്ങളിലോ?
ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, എനിക്ക് കംഫേര്‍ട്ട് ആയ വേഷങ്ങള്‍ വന്നാല്‍ ഞാന്‍ ചെയ്യും.
? എന്തെല്ലാം വര്‍ക്കാണ് ഇപ്പോള്‍ ചെയ്യുന്നത്?
ഒരുപാട് പ്രോജക്ടുകളുണ്ട്. പക്ഷേ ഇപ്പോള്‍ ഒന്നിനേക്കുറിച്ചും ആലോചിക്കുന്നില്ല.