ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെ വീണ്ടും ഒരു ചരിത്രം കുറിക്കാന്‍ തയ്യാറെടുക്കുന്ന ശ്രീദേവിക്ക് സിനിമ ലോകത്തെ തന്റെ ഇടവേളയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അത്ഭുതമാണ്.
“ഞാന്‍ സിനിമയില്‍ നിന്നും വിടപറഞ്ഞിട്ട് ഇപ്പോള്‍ പതിനഞ്ച് വര്‍ഷമായി. എന്നാല്‍ അത്ര നാളത്തെ ഇടവേള എനിയ്ക്ക് ഫീല്‍ ചെയ്യുന്നില്ല. ഒന്നോ രണ്ടോ ആഴ്ചയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ പ്രതീതിയാണ് ഇപ്പോള്‍ തോന്നുന്നത്.[]
ഇത്ര നാളത്തെ ഇടവേളയ്ക്ക് ശേഷവും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ എനിയ്ക്ക് ഒരു ടെന്‍ഷനും തോന്നിയില്ല. വളരെ കൂളായി ആദ്യ ഷോട്ട്
എടുക്കാന്‍ കഴിഞ്ഞു. അതിനായി സംവിധായകന്‍ ഗൗരി ഷിന്‍ഡെയുടെ പിന്തുണയും ഉണ്ടായിരുന്നു.
വളരെ ശക്തമായ തിരക്കഥയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരു സ്ത്രീയെന്ന നിലയ്ക്കും അതിലുപരി ഒരു അമ്മയെന്ന നിലയ്ക്കും പൂര്‍ണമായും കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ എനിയ്ക്ക് സാധിച്ചിട്ടുണ്ട്.
ചുരുക്കത്തില്‍ സിനിയിലുടനീളം വളരെ എന്‍ജോയ് ചെയ്ത് അഭിനയിക്കാന്‍ പറ്റി. ഇത്രയും വലിയൊരു ഇടവേള വേണമായിരുന്നോ എന്നും പോലും ഇതിനിടെ തോന്നി”-ശ്രീദേവി പറഞ്ഞു.
ചിത്രത്തിന്റ പ്രമോഷന്‍ വര്‍ക്കുകള്‍ അത്ര കാര്യമായൊന്നും ഉണ്ടായിരുന്നില്ലെന്നും ചില മാഗസിനുകളിലും മറ്റുമായി ഒതുങ്ങിയെന്നും ശ്രീദേവി പറഞ്ഞു.
ഇത്രയും കാലത്തിനിടയ്ക്ക് സിനിമയില്‍ കാതലായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സിനിമയുടെ കഥാഗതിയിലും ടെക്‌നിക്കല്‍ വശങ്ങളിലുമെല്ലാം അത് വ്യക്തമാണ്.
ആളുകളുടെ ആസ്വാദന ശൈലിയില്‍ വന്ന മാറ്റത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ടാണ് ഇന്നത്തെ പല സംവിധായകരും സിനിമകള്‍ നിര്‍മിക്കുന്നത്. സിനിമ എങ്ങനെ വരുമെന്ന് അറിയില്ല. എങ്കിലും ഞാന്‍ പ്രതീക്ഷയിലാണ്.