| Tuesday, 11th September 2018, 6:01 pm

'വലിയ വ്യക്തികള്‍ക്ക് നന്നായി റൊമാന്‍സ് കളിക്കാനറിയാം': സച്ചിന്‍ ടെണ്ടുല്‍ക്കറിനെതിരെ ആരോപണവുമായി ശ്രീ റെഡ്ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: സച്ചിന്‍ ടെണ്ടുല്‍ക്കറിനെതിരെ ആരോപണവുമായി തെന്നിന്ത്യന്‍ നായിക ശ്രീ റെഡ്ഡി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സച്ചിനെതിരെ ശ്രീ റെഡ്ഡി ആരോപണം ഉന്നയിച്ചിരിക്കുന്നത്.

“സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന റൊമാന്റിക് വ്യക്തി ഹൈദരാബാദില്‍ വന്ന സമയത്ത് സുന്ദരിയായ പെണ്‍കുട്ടിയുമായി റൊമാന്‍സില്‍ ഏര്‍പ്പെട്ടിരുന്നു. സമൂഹത്തില്‍ ഉന്നതനായ ചാമുണ്ഡേശ്വര സ്വാമിയാണ് ഇവര്‍ക്ക് നടുവില്‍ പ്രവര്‍ത്തിച്ചത്. വലിയ വ്യക്തികള്‍ക്ക് നന്നായി കളിക്കാനറിയാം. ഞാന്‍ ഉദ്ദേശിച്ചത് പ്രണയമാണ്”. ശ്രീ റെഡ്ഡി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.


സച്ചിനേയും നടി ചാര്‍മിയേയുമാണ് ശ്രീ റെഡ്ഡി ഉദ്ദേശിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്ധ്രയുടെ മുന്‍ ആഭ്യന്തര ക്രിക്കറ്റ് താരം ചാമുണ്ഡേശ്വര്‍ നാഥിനെയാണ് ചാമുണ്ഡേശ്വര്‍ സ്വാമി എന്ന് ഉദ്ദേശിച്ചിട്ടുള്ളത്.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി സച്ചിന്‍ ഹൈദരാബാദില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ ചടങ്ങില്‍ ചാര്‍മിയും ചാമുണ്ഡേശ്വര്‍ നാഥും പങ്കെടുത്തിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് ശ്രീ റെഡ്ഡിയുടെ ആരോപണമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


Read:  വത്തിക്കാന്‍ അടിയന്തരമായി ഇടപെടണം; വത്തിക്കാന്‍ പ്രതിനിധിക്കും രാജ്യത്തെ പ്രധാന ബിഷപ്പുമാര്‍ക്കും കന്യാസ്ത്രീയുടെ കത്ത്


നേരത്തെ നടന്‍ നാനി, പവന്‍ കല്യാണ്‍, സംവിധായകര്‍ തുടങ്ങി നിരവധി തെന്നിന്ത്യന്‍ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ശ്രീ റെഡ്ഡി ഗുരുതരമായ ലൈംഗികാരോപനങ്ങള്‍ ഉന്നയിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more