| Monday, 12th March 2018, 7:57 pm

2009ലെ മംഗളൂരു പബ് ആക്രമണക്കേസില്‍ പ്രമോദ് മുത്തലിക്കിനെയും ശ്രീരാമസേന പ്രവര്‍ത്തകരെയും വെറുതെ വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മംഗളൂരു: 2009ലെ മംഗളൂരു പബ് ആക്രമണക്കേസില്‍ ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്കിനെയും 30 പ്രവര്‍ത്തകരെയും കോടതി വെറുതെ വിട്ടു. തെളിവിന്റെ അഭാവത്തിലാണ് ആരോപണ വിധേയരായവരെ വെറുതെ വിടുന്നതെന്ന് മംഗളൂരു ഫസ്റ്റ് ക്ലാസ് കോടതി ഉത്തരവില്‍ പറയുന്നു.

2009 ജനുവരി 24നായിരുന്നു നാല്‍പതോളം വരുന്ന ശ്രീരാമസേന പ്രവര്‍ത്തകര്‍ മംഗളൂരുവിലെ “അംനേഷ്യ ദ ലോഞ്ച്” പബില്‍ സ്ത്രീകളടക്കമുള്ളവരെ സംസ്‌ക്കാരത്തിന് വിരുദ്ധമെന്ന് ആരോപിച്ച് ആക്രമിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വരികയും ചെയ്തിരുന്നു.


Read more:  ആരാണ് മുംബൈ കര്‍ഷക പ്രക്ഷോഭത്തിന്റെ ഹീറോസ്? കിസാന്‍ സഭാ നേതാവ് വിജൂ കൃഷ്ണന്‍ സംസാരിക്കുന്നു


എന്നാല്‍ ആക്രമണം തെറ്റായിപ്പോയെന്ന് പ്രമോദ് മുത്തലിക്ക് ഖേദം പ്രകടിപ്പിച്ചിരുന്നു. പബ് ആക്രമണം ശ്രീരാമസേനയെ സംബന്ധിച്ചിടത്തോളം ദുരന്തമായി മാറിയെന്നും സംഘടയ്ക്ക് ഒരു ഓഫീസ് മുറി ലഭിക്കുന്നതിനു പോലും കിട്ടാതായെന്നും മുത്തലിക്ക് പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more