ബെംഗളൂരു: വാലന്റൈന്‍സ് ഡേയില്‍ പാര്‍ക്കുകളിലും മറ്റ് സ്ഥലങ്ങളിലും തങ്ങളുടെ
പ്രവര്‍ത്തകര്‍ കര്‍ശന നിരീക്ഷണം നടത്തുമെന്ന് ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്ക്. വാലന്റൈന്‍സ് ഡേയുടെ പേരില്‍ നടക്കുന്ന ലൈംഗികതയും മയക്കുമരുന്നും അനുവദിക്കില്ലെന്നും മുത്തലിക് പറഞ്ഞു. ഇതിനായി നിയമപ്രകാരമുള്ള എല്ലാ മാര്‍ഗങ്ങളും താന്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വര്‍ഷവും വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നതിനെ തങ്ങള്‍ എതിര്‍ക്കാറുണ്ടെന്നും
ഈ വര്‍ഷവും ആ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ക്കരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ വര്‍ഷങ്ങളിലും പ്രണയ ദിനം ആഘോഷിക്കുന്നവര്‍ക്കുനേരെ ശ്രീരാമസേന രംഗത്തെത്തുവരികയും ആക്രമണങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ കാര്‍ക്കള നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്നും മുത്തലിക് പറഞ്ഞു. നിരവധി ബി.ജെ.പി നേതാക്കള്‍ തന്നെ പിന്തുണച്ചിട്ടുണ്ടെന്നും മുത്തലിക് പറഞ്ഞു. ഒരു സാഹചര്യത്തിലും താന്റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോകില്ലെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു.
അതേമസമയം, കാര്‍ക്കള മണ്ഡലത്തിലെ ശ്രീരാമസേന നേതാവിന്റെ മത്സരം ബി.ജെ.പിക്ക് ക്ഷീണം വരുത്തുമോയെന്ന് വിലയിരുത്തലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 25 മണ്ഡലങ്ങളില്‍ ശ്രീരാമസേന മത്സരിക്കുമെന്ന് നേരത്തേ പ്രമോദ് മുത്തലിക് പറഞ്ഞിരുന്നു. 2014 മുതല്‍ മത്സരിക്കാന്‍ ശ്രീരാമസേന താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും, ബി.ജെ.പിയില്‍ നിന്നും പിന്തുണ ലഭിക്കാത്തതോടെ പിന്മാറുകയായിരുന്നു.