| Tuesday, 23rd July 2024, 1:08 pm

കിടിലന്‍ ബൗളിങ് യൂണിറ്റ്; ഇന്ത്യയ്‌ക്കെതിരെ ടി-20 സ്‌ക്വാഡ് പുറത്ത് വിട്ട് ശ്രീലങ്ക!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ ശ്രീലങ്ക പര്യടനം ജൂലൈ 27 മുതല്‍ തുടങ്ങാനിരിക്കുകയാണ്.  മൂന്ന് ടി-20യും മൂന്ന് ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍.

ഇപ്പോള്‍ ഇന്ത്യയ്‌ക്കെതിരായ ടി-20 പരമ്പരയുടെ സ്‌ക്വാഡ് പുറത്ത് വിട്ടിരിക്കുകയാണ് ശ്രീലങ്ക. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് വനിന്ദു ഹസരംഗ മാറിയതോടെ ചരിത് അസലങ്കയാണ് ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തിയത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ദിനേശ് ചണ്ടിമല്‍ സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.

മാത്രമല്ല ബൗളിങ് യൂണിറ്റില്‍ മികവ് പുലര്‍ത്താന്‍ ബിനുര ഫെര്‍ണാണ്ടോയെ പരിഗണിച്ചിട്ടുണ്ട്. മതീഷ പതിരാന അടങ്ങുന്ന മികച്ച ബൗളിങ് യൂണിറ്റ് പ്രതീക്ഷ നല്‍കുന്നതാണ്.

ഇന്ത്യയ്ക്ക് എതിരായ ശ്രീലങ്കന്‍ ടി-20 സ്‌ക്വാഡ്: ചരിത് അസലങ്ക (ക്യാപ്റ്റന്‍),പാത്തും നിസങ്ക, കുശാല്‍ ജനിത്ത് പെരേര, അവിഷ്‌ക ഫെര്‍ണാണ്ടോ, കുസല്‍ മെന്‍ഡിസ്, ദിനേശ് ചണ്ടിമല്‍, കമിന്ദു മെന്‍ഡിസ്, ദാസുന്‍ ശനക, വനിന്ദു ഹസരംഗ, ദുനിത് വെല്ലാലഗെ, മഹേഷ് തീക്ഷണ, ചാമിന്ദു വിക്രമസിന്‍ഗെ, മതീഷ പതിരാന, നുവാന്‍ തുഷാര, ദുഷ്മന്ത ചമീര, ബിനുര ഫെര്‍ണാണ്ടോ

ശ്രീലങ്കയ്ക്ക് എതിരായ ഇന്ത്യയുടെ ടി-20 സ്‌ക്വാഡ്: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, റിങ്കു സിങ്, റിയാല്‍ പരാഗ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയി, അര്‍ഷ്ദീപ് സിങ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് സിറാജ്

Content Highlight:  Sri lankan T-20i Squad Against India

We use cookies to give you the best possible experience. Learn more