കൊളംബോ: ഏറെക്കാലമായി സാമ്പത്തിക പ്രതിസന്ധിയില്‍ കഴിയുന്ന രാജ്യത്തിനെ സഹായിക്കണമെന്ന് പശ്ചിമേഷ്യന്‍ രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെ.
ഇന്ത്യ, ചൈന ഉള്‍പ്പെടെ പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളും തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ശ്രീലങ്കയ്ക്ക് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാരുമായും ഹൈക്കമ്മീഷണര്‍മാരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് ഗോതബയ ആവശ്യമുന്നയിച്ചത്. ട്വിറ്ററില്‍ രാജപക്‌സെ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു.
ഈ രാജ്യങ്ങള്‍ ഇതിനകം നല്‍കിയ സഹായത്തിന് നന്ദിയുണ്ടെന്നും രാജപക്‌സെ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ ഗോതബയ രാജിവെക്കണമെന്ന ആവശ്യവും ഉയരുകയാണ്. അതേസമയം ശ്രീലങ്കയില്‍ തന്റെ ഭരണകാലാവധി പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു റീ ഇലക്ഷന് നിന്ന് കൊടുക്കില്ലെന്നും രാജപക്‌സെ പറഞ്ഞു.
‘ഒരു പരാജിതനായ പ്രസിഡന്റായി എനിക്ക് പുറത്ത് പോകാനാവില്ല. അഞ്ച് വര്‍ഷ കാലാവധിയാണ് എനിക്ക് ഭരിക്കാനായി നല്‍കിയിരിക്കുന്നത്. ഇനി ഞാന്‍ മത്സരിക്കില്ല,’ രാജപക്‌സെ പറഞ്ഞു.
Had a productive meeting with Amb and HC’s of the #MiddleEast, #China & #India this morning.
I requested their assistance in resolving the existing crisis, while briefing them on the current economic, social and political situation of #lka & appreciate their positive response. pic.twitter.com/n8Wq2IOwr4