കൊളംബോ: ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു. പ്രസിഡന്റ് ഗോതബയ രജപക്‌സെയാണ് അടിയന്തരാവസ്ഥ പിന്‍വലിച്ചതായി പ്രഖ്യാപിച്ചത്.
ചൊവ്വാഴ്ചയായിരുന്നു പ്രഖ്യാപനം. ഏപ്രില്‍ അഞ്ച് അര്‍ധരാത്രി മുതലാണ് ഉത്തരവ് നിലവില്‍ വന്നത്.
ഏപ്രില്‍ ഒന്നിനായിരുന്നു രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സര്‍ക്കാരിനെതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ തടയുന്നതിന് വേണ്ടിയായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
പ്രസിഡന്റിന്റെ വസതിക്ക് മുന്നിലടക്കം വലിയ പ്രതിഷേധപ്രകടനങ്ങള്‍ നടന്ന പശ്ചാത്തലത്തിലായിരുന്നു എമര്‍ജന്‍സി നടപ്പിലാക്കിയത്. ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് നടപടിയെന്നായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഗൊതബയ രജപക്സെ പറഞ്ഞത്.
അതിനിടെ ശ്രീലങ്കന്‍ സര്‍ക്കാരിന്റെ മന്ത്രിസഭയും രാജിവെച്ചിരുന്നു. പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെ മകന്‍ നമല്‍ രാജപക്സെ അടക്കമുള്ളവരാണ് രാജിവെച്ചത്.
പുതിയ മന്ത്രിസഭയില്‍ രജപക്‌സെ കുടുംബത്തില്‍ നിന്നുള്ളവര്‍ ഉണ്ടാകില്ലെന്നും പ്രസ്താവന പുറത്തുവന്നിരുന്നു. എന്നാല്‍ പ്രസിഡന്റ്, പ്രധാനമന്ത്രി പദങ്ങളില്‍ ഗോതബയ രജപക്‌സെയും ജ്യേഷ്ഠ സഹോദരന്‍ മഹിന്ദ രജപക്‌സെയും തുടരും
Content Highlight: Sri Lankan President Gotabaya Rajapaksa revokes emergency