കൊളംബോ: ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ. പ്രസിഡന്റ് ഗോതബയ രജപക്‌സെയാണ് വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
വെള്ളിയാഴ്ച അര്‍ധരാത്രി മുതലാണ് അടിയന്തരാവസ്ഥ നിലവില്‍ വരിക. രാജ്യത്തെ സാമ്പത്തികസ്ഥിതി തകര്‍ന്നതിനെതിരെ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.
രജപക്‌സെ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച തൊഴിലാളി യൂണിയനുകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.ഇതിന് പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം.
പൊതുസുരക്ഷ ഉറപ്പാക്കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നാണ് രജപക്‌സെ പറയുന്നത്. രണ്ടാം തവണയാണ് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഏപ്രില്‍ മാസത്തില്‍ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് ടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്നായിരുന്നു രജപക്‌സെ അന്ന് പറഞ്ഞത്.
രാജ്യത്ത് ഇപ്പോഴും ക്ഷാമവും വിലക്കയറ്റവും തുടരുകയാണ്. വൈദ്യുതി, ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയ്ക്ക് രാജ്യത്ത് ക്ഷാമം നേരിടുന്നുണ്ട്.
സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തിപ്പെട്ടുവരികയാണ്. ലങ്കന്‍ പാര്‍ലമെന്റിന് സമീപം പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു.
Content Highlights: Sri Lankan President Gotabaya Rajapaksa declares emergency amid economic crisis