കൊളംബോ: പെട്രോള്‍-ഡീസല്‍ ക്ഷാമം അതിരൂക്ഷമായി തുടരുന്ന ശ്രീലങ്കയില്‍ പ്രതിഷേധിക്കുന്ന ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത് പട്ടാളം. പെട്രോള്‍ പമ്പിനു മുമ്പില്‍ പ്രതിഷേധം ശക്തമായ വിസുവാമുഡുവിലാണ് സൈന്യം വെടിവെപ്പ് നടത്തിയത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയില്‍ ജനങ്ങള്‍ നടത്തുന്ന പ്രതിഷേധത്തിന് നേരെ ഇതാദ്യമായാണ് വെടിവെപ്പ് നടക്കുന്നത്. പട്ടാളവും ജനങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തെയും വെടിവെപ്പിനെയും തുടര്‍ന്ന് മൂന്ന് പട്ടാളക്കാരടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ മരണങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സൈന്യത്തിനെതിരെ കല്ലേറുണ്ടായെന്നും വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചെന്നും, തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവേക്കേണ്ടി വന്നതെന്നുമാണ് സൈന്യത്തിന്റെ വിശദീകരണം.