ശ്രീലങ്കയ്ക്കിത് എന്തുപറ്റി. ക്രിക്കറ്റ് ലോകം ഒന്നടങ്കം ചോദിക്കുകയാണ്. ഒരുകാലത്ത് വിറപ്പിച്ച ശ്രീലങ്ക ഇന്നു വിസ്മൃതിയിലായി ആര്‍ക്കും തോല്‍പ്പിക്കാവുന്ന ടീമെന്ന നിലയിലേക്ക് ലങ്കക്കാര്‍ അധപതിച്ചു. സ്വന്തം നാട്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ സിംബാബ്വേയോടും ഏഷ്യാകപ്പില്‍ അഫ്ഗാനിസ്ഥാനോടും തോറ്റത് അതിന് ഉദാഹരണമാണ്. പരിമിത ഓവര്‍ മത്സരത്തില്‍ ആര്‍ക്കും തോല്‍പ്പിക്കാവുന്ന ടീമെന്ന നിലയിലേക്കാണ് ലങ്ക തകര്‍ന്നിരിക്കുന്നത്. ടീമില്‍ ഉടനടി അഴിച്ചുപണി ഉണ്ടായില്ലെങ്കില്‍ വരാന്‍ പോകുന്ന ലോകകപ്പ് മരതകദ്വീപുകാര്‍ക്ക് ദുരന്തമാകുമെന്നതില്‍ സംശയമില്ല.
ALSO READ: മോദിയുടെ ബൂള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയില്‍ ആയിരം കര്‍ഷകരുടെ സത്യവാങ്മൂലം
സനത് ജയസൂര്യയും മര്‍വന്‍ അട്ടപ്പട്ടുവും കുമാര്‍ സങ്കക്കാരയും ചാമിന്ദവാസും മുത്തയ്യ മുരളീധരനുമടങ്ങിയ തലമുറയ്ക്ക് ശേഷം മികച്ചൊരു നിര ശ്രീലങ്കയില്‍ ഉണ്ടായില്ല എന്നതാണ് വാസ്തവം.സനത് ജയസൂര്യയ്ക്ക് ശേഷം മികച്ചൊരു ഓപ്പണര്‍ ശ്രീലങ്കക്കുണ്ടായിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. കുമാര്‍ സങ്കക്കാരയുടെ നിലവാരമുള്ള ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാനെ വാര്‍ത്തെടുക്കുന്നതില്‍ ലങ്ക പരാജയപ്പെട്ടു. 811 വിക്കറ്റുകള്‍ വീഴ്ത്തിയ ചാമിന്ദ വാസിന് ശേഷം ലോക ക്രിക്കറ്റിനെ വിറപ്പിച്ച എത്ര പേസര്‍മാര്‍ ശ്രീലങ്കയിലുണ്ടായി.മറ്റുടീമുകളിലുണ്ടായതുപോലൊരു തലമുറക്കൈമാറ്റം ലങ്കയില്‍ നടന്നില്ല. മാത്രമല്ല കാലാനുസൃതമായ മാറ്റങ്ങള്‍ ബി.സി.സി.ഐ.യും പി.സി.ബി.യും ഉള്‍കൊണ്ടപ്പോള്‍ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സമ്പൂര്‍ണ പരാജയമായി.
2016 ല്‍ ആകെ കളിച്ച 69 മല്‍സരങ്ങളില്‍ 16 എണ്ണത്തിലും ലങ്കക്കാര്‍ പരാജയപ്പെട്ടു. രണ്ടു വര്‍ഷത്തിനപ്പുറം ടീമില്‍ സമൂലമായ മാറ്റത്തിന് ലങ്കന്‍ ബോര്‍ഡ് തയ്യാറാകാതിരുന്നതാണ് ടീമിനെ ഈ നിലയിലെത്തിച്ചത്. 2016ന് ശേഷം ശ്രീലങ്കയുടെ വിജയ ശരാശരി ഇരുപത് ശതമാനം മാത്രമാണ്. മറ്റു മുന്‍ ടീമുകളെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്. കഴിഞ്ഞ പത്തു ഏകദിന പരമ്പരയില്‍ അയര്‍ലന്‍ഡിനെതിരെ മാത്രമാണ് ശ്രീലങ്കയ്ക്ക് പരമ്പര സ്വന്തമാക്കാനായത്. സിംബാബ്വെയ്ക്കെതിരെ സ്വന്തം നാട്ടില്‍ പരമ്പര നഷ്ടമാക്കിയത് ടീമിന്റെ സമ്പൂര്‍ണ അധപതനത്തിന് ഉത്തമ ഉദാഹരണമാണ്. 2015 ലോകകപ്പിന് ശേഷം 1996 ലോകകപ്പ് വിജയികളുടെ ഗ്രാഫ് താഴോട്ട് കുതിക്കുകയാണ്
ലോകത്തെ വിറപ്പിച്ച മരതകദ്വീപുകാരുടെ അധപതനത്തിന് പ്രധാന കാരണം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിലെ വന്‍അഴിമതിയും മോശം ഭരണസംവിധാനവുമാണ്. നാല്പത് വയസ് കഴിഞ്ഞിട്ടും രാഷ്ട്രീയ സാഹചര്യം ഉപയോഗിച്ച് ചാമിന്ദ വാസ് ടീമില്‍ നിലനിന്നത് മോശം ഭരണസംവിധാനത്തിന് ഉത്തമ ഉദാഹരണമായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
മികച്ച ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സംവിധാനമില്ലാത്തതാണ് ശ്രീലങ്കന്‍ ടീമിനെ തളര്‍ത്തിയതെന്ന വാദവും നിലനില്‍ക്കുന്നുണ്ട്.നവയുഗ ക്രിക്കറ്റ് ടീമായ അഫ്ഗനിസ്ഥാന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന് പ്രാധാന്യം നല്‍കുന്നതുകൊണ്ടാണ് മികച്ചൊരു ടീമായി അവര്‍ വളര്‍ന്നത്. ലങ്ക തിരിച്ചറിയാതെ പോയതും അതു തന്നെ
മറ്റൊരഭിപ്രായം നിലനില്‍ക്കുന്നത് ശ്രീലങ്കന്‍ താരങ്ങള്‍ പലരും പണത്തിന്റെ പിന്നാലെ പോകുന്നു എന്നതാണ്. ഐ.പി.എല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും മലിംഗ ദേശീയ ടീമില്‍ പരാജയമായത് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ താല്‍പര്യമില്ലയെന്ന് മലിംഗയുടെ പ്രസ്ഥാവനയെ ചോദ്യം ചെയ്ത് രംഗത്തെത്തിയ മുന്‍ക്യാപ്റ്റന്‍ അര്‍ജുന രണതുംഗ ശ്രീലങ്കന്‍ താരങ്ങളുടെ ഇത്തരം നിലപാടുകളെ വിമര്‍ശിച്ചിരുന്നു.