| Tuesday, 19th November 2024, 10:14 pm

ന്യൂസിലാന്‍ഡിനെതിരെ ഏകദിന പരമ്പര സ്വന്തമാക്കി ശ്രീലങ്ക; മഴ ചതിച്ച അവസാന മത്സരത്തില്‍ അഭിമാന വിജയവും നഷ്ടമായി

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിന്റെ ശ്രീലങ്കന്‍ പര്യടനത്തിലെ മൂന്നാം ഏകദിന മത്സര മഴമൂലം ഉപേക്ഷിച്ചു. ഇതോടെ 2-0ന് ശ്രീലങ്ക പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. പല്ലേക്കലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന അവസാന ഏകദിനത്തില്‍ മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റ് തെരഞ്ഞെടുക്കുകയായിരുന്നു.

തുടര്‍ന്ന് 21 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് എന്ന നിലയില്‍ മഴ വില്ലനായി എത്തുകയായിരുന്നു. ഏറെനേരം കാത്തിരുന്നെങ്കിലും മഴ കാരണം മത്സരം ഉപേക്ഷിക്കുകയായിരുന്നു.

കിവീസിനു വേണ്ടി ഓപ്പണര്‍ വില്‍ യങ് 68 പന്തില്‍ നിന്ന് 8 ഫോറുകള്‍ ഉള്‍പ്പെടെ 56* റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു. താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 82.35 ആയിരുന്നു. ഓപ്പണര്‍ ടിം റോബിന്‍സനെ 9 റണ്‍സിന് മുഹമ്മദ് ഷിറാസ് പുറത്താക്കിയിരുന്നു.

താരത്തിന്റെ ക്യാച്ച് നേടിയത് ചരിത് അസലങ്കയാണ്. മത്സരത്തിലെ മൂന്നാം ഓവറിലെ രണ്ടാം പന്തിലാണ് താരം പുറത്തായത്. വില്‍ യങ്ങിന് പുറമേ ഹെന്റി നിക്കോളാസ് 51 പന്തില്‍ നാല് ഫോര്‍ ഉള്‍പ്പെടെ 46 റണ്‍സ് നേടിയിരുന്നു.

കുശാല്‍ മെണ്ടിസാണ് പരമ്പരയിലെ താരം. ആദ്യ മത്സരത്തില്‍ 143 റണ്‍സും രണ്ടാം മത്സരത്തില്‍ 74 റണ്‍സും നേടി മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്.

ഇനി ശ്രീലങ്കയുടെ മുന്നില്‍ സൗത്ത് ആഫ്രിക്കയും ആയിട്ടുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയാണ്. നവംബര്‍ 27 മുതല്‍ ഡിസംബര്‍ ഒന്നുവരെ ഡര്‍ബനിലെ കിങ്‌സ്മീഡിലാണ് ആദ്യ മത്സരം. രണ്ടാം മത്സരം ഡിസംബര്‍ 5 മുതല്‍ 9 വരെ സെന്റ് ജോര്‍ജ് ഓവനിലാണ്.

Content Highlight: Sri Lanka Won ODI Series Against New Zealand

We use cookies to give you the best possible experience. Learn more