ഹൊ... അവസാന ഓവര്‍ വരെ ആവേശം; ശ്രീലങ്ക ബംഗ്ലാദേശിനെ അടിച്ചു പരത്തി
Sports News
ഹൊ... അവസാന ഓവര്‍ വരെ ആവേശം; ശ്രീലങ്ക ബംഗ്ലാദേശിനെ അടിച്ചു പരത്തി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 4th March 2024, 10:51 pm

ബംഗ്ലാദേശിനെതിരായ മുന്ന് ടി-ട്വന്റി മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക മൂന്ന് റണ്‍സിന് വിജയിച്ചു. ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ശ്രീലങ്ക മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് ആണ് അടിച്ചെടുത്തത്. ആവേശം നിറഞ്ഞ മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് ആണ് നേടാന്‍ സാധിച്ചത്.

ശ്രീലങ്കക്ക് വേണ്ടി ആദ്യം ഇറങ്ങിയ അവിഷ്‌ക ഫെര്‍ണാഡോ നാലു റണ്‍സിന് പുറത്തായപ്പോള്‍ കുശാല്‍ മെന്‍ഡിസ് 36 പന്തില്‍ നിന്ന് മൂന്ന് സിക്‌സറും ആറ് ബൗണ്ടറിയും അടക്കം 59 റണ്‍സ് അടിച്ചുകൂട്ടിയത്. ശേഷം കമിന്ദു മെന്‍ഡിസ് 14 പന്തില്‍ നിന്ന് 19 റണ്‍സ് നേടി സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു.

സധീരാ സമരവിക്രമ 48 പന്തില്‍ നിന്ന് ഒരു സിക്‌സറും എട്ട് ബൗണ്ടറിയും അടക്കം 61 റണ്‍സ് എടുത്ത് പുറത്താകാതെ മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. ഒപ്പം ക്യാപ്റ്റന്‍ ചരിത് അസലങ്ക 21 പന്തില്‍ നിന്ന് 6 സിക്‌സര്‍ അടക്കം 44 റണ്‍സ് നേടി കിടിലന്‍ പെര്‍ഫോമന്‍സ് ആണ് നടത്തിയത്. 209 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ബംഗ്ലാദേശിനു വേണ്ടി ഷെരീഫുള് ഇസ്ലാം, തസ്‌കിന്‍ അഹമ്മദ്, റിഷാദ് ഹുസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി. മറുപടി ബാറ്റിങ്ങില്‍ ലിട്ടന്‍ ദാസ് പൂജ്യത്തിന് മടങ്ങി മോശം തുടക്കമാണ് ബംഗ്ലാദേശില്‍ നല്‍കിയത്. ശേഷം സൗമ്യ സര്‍ക്കാര്‍ 12 റണ്‍സും ക്യാപ്റ്റന്‍ നജീബുള്‍ ഹോസൈന്‍ 20 റണ്‍സും നേടി മടങ്ങിയതോടെ പ്രതീക്ഷകള്‍ മങ്ങി തുടങ്ങിയിരുന്നു.

ശേഷം തൗഹീദ് ഹൃദ്യോയി റണ്‍സിന് മടങ്ങിയതോടെ മുഹമ്മദുള്ള 31 പന്തില്‍ നിന്ന് 54 റണ്‍സ് നേടി സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. താരത്തിന് കൂട്ടായി ജേക്കര്‍ അലി 34 പന്തില്‍ നിന്ന് 664 ബൗണ്ടറിയും അടക്കം 68 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു.

എന്നാല്‍ അവസാനം 16 റണ്‍സ് നേടി മെഹദി ഹസന്‍ പിടിച്ചുനിന്നെങ്കിലും ക്രീസില്‍ തുടരാന്‍ സാധിച്ചില്ല. പിന്നീട് വന്ന റിഷാദ് ഹുസൈന്‍ പൂജ്യം റണ്‍സിനു പുറത്തായതോടെ. തസ്‌കിന് അഹമ്മദിനും ഷോരീഫുള് ഇസ്ലാമിനും ഏറെനേരം പിടിച്ചെടുക്കാന്‍ ആയില്ല. മൂന്ന് റണ്‍സിന് അവസാനഘട്ടത്തില്‍ പരാജയപ്പെടേണ്ടി വന്നു.

 

Content Highlight: Sri Lanka Won Against Bangladesh