ശ്രീലങ്ക-സിംബാബ്വേ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചു.
മത്സരത്തില്‍ ശ്രീലങ്കയ്ക്കായി ചരിത് അസലങ്ക തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരുന്നു. മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ ഈ ശ്രീലങ്കന്‍ താരം നേടിയ സെഞ്ച്വറി പാഴായിപ്പോയത് ഏറെ ശ്രദ്ധേയമായി.
95 പന്തില്‍ 101 റണ്‍സ് നേടികൊണ്ടായിരുന്നു അസലങ്കയുടെ തകര്‍പ്പന്‍ ബാറ്റിങ്. അഞ്ചു ഫോറുകളുടെയും നാല് സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു ലങ്കന്‍ താരത്തിന്റെ മികച്ച ബാറ്റിങ്.
അതേസമയം മത്സരത്തില്‍ ശ്രീലങ്കയുടെ ഹോം ഗ്രൗണ്ടായ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ലങ്ക 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സാണ് നേടിയത്. ചരിത് അസലങ്ക നേടിയ തകര്‍പ്പന്‍ സെഞ്ച്വറിക്ക് പുറമേ കുശല്‍ 48 പന്തില്‍ 46 റണ്‍സും സധീര സമരവിക്രമ 31 പന്തില്‍ 41 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.
സിംബാബ്വേ ബൗളിങ് നിരയില്‍ റിച്ചാര്‍ഡ് നഗാരവ, ഫറാസ് അക്രം, മുസാറബാനിയെ ബ്ലെസ്സിങ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ശ്രീലങ്കന്‍ ബാറ്റിങ് 273 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വേ നാലു ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 12 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ മഴ വില്ലനായി എത്തുകയായിരുന്നു. രണ്ട് ഓവറില്‍ റണ്‍സ് ഒന്നും വിട്ടുകൊടുക്കാതെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ട് ദില്‍ഷന്‍ മധുശങ്ക മികച്ച തുടക്കമാണ് നല്‍കിയത്.
സിംബാബ്വേ ബാറ്റര്‍മാരായ ടിനാഷെ കമുന്‍ഹുകംവെ ക്രയ്ഗ് എര്‍വിന്‍ എന്നിവര്‍ റണ്‍സ് ഒന്നും എടുക്കാതെ പുറത്താവുകയായിരുന്നു. മഴ ശക്തമായി പെയ്തതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.
ജനുവരി എട്ടിനാണ് മൂന്നാം മത്സരം നടക്കുക. ആര്‍. പ്രേമ ദാസാ സ്റ്റേഡിയമാണ് വേദി.
Content Highlight: Sri lanka vs Zimbabwe match was abandoned due to rain.