ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയുടെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റാണ് മാര്‍ച്ച് ഒമ്പതിന് ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ആരംഭിക്കുന്നത്. ആദ്യ രണ്ട് ടെസ്റ്റ് വിജയിച്ച ഇന്ത്യയും മൂന്നാം ടെസ്റ്റ് വിജയിച്ച ന്യൂസിലാന്‍ഡും നാലാം ടെസ്റ്റില്‍ വിജയം മാത്രമാണ് ലക്ഷ്യമിടുന്നത്.
ഒരു സമനില ഇന്ത്യക്ക് പരമ്പര നേടിത്തരുമെങ്കിലും രോഹിത്തിനും സംഘത്തിനും അത് പോരാ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് വിജയം അനിവാര്യമാണ്.
നാലാം ടെസ്റ്റില്‍ വിജയിച്ച് പരമ്പര സമനിലയിലാക്കാന്‍ തന്നെയാകും ഓസ്‌ട്രേലിയയും ഒരുങ്ങുന്നത്. ആദ്യ രണ്ട് ടെസ്റ്റിലെയും നാണംകെട്ട തോല്‍വിക്കുള്ള മറുപടി നാലാം ടെസ്റ്റ് വിജയിച്ചുകൊണ്ട് നല്‍കാന്‍ തന്നെയാകും സ്റ്റീവ് സ്മിത്തും ഒരുങ്ങുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്കൊപ്പം തുല്യ സാധ്യത കല്‍പിക്കപ്പെടുന്ന മറ്റൊരു ടീമും നാളെ തങ്ങളുടെ ടെസ്റ്റ് പരമ്പരക്കിറങ്ങുന്നുണ്ട്. ന്യൂസിലാന്‍ഡിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പര ക്ലീന്‍ സ്വീപ് ചെയ്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഉറപ്പിക്കാനിറങ്ങുന്ന ശ്രീലങ്കയാണ് ആ ടീം.
നിലവില്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ശ്രീലങ്ക. ഇന്ത്യ അവസാന ടെസ്റ്റില്‍ വമ്പന്‍ മാര്‍ജിന്‍ പരാജയപ്പെടുകയും ന്യൂസിലാന്‍ഡിനെതിരായ പരമ്പര വൈറ്റ് വാഷ് ചെയ്ത് ജയിക്കാനുമായാല്‍ ശ്രീലങ്കക്ക് ഫൈനലിലേക്ക് വഴി തുറന്നേക്കും.
നാലാം ടെസ്റ്റ് പരാജയപ്പെടുകയോ സമനിലയില്‍ കലാശിക്കുകയോ ചെയ്താല്‍ ന്യൂസിലാന്‍ഡിന്റെ പ്രകടനമാകും ഇന്ത്യക്ക് തുണയാവുക.
അതേസമയം, ഏറെ നാളുകള്‍ക്ക് ശേഷമാണ് ശ്രീലങ്ക ടെസ്റ്റ് മത്സരം കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലാണ് ശ്രീലങ്കന്‍ റെഡ് ബോള്‍ ടീം ഗ്രൗണ്ടിലേക്കിറങ്ങിയത്. രണ്ട് മത്സരങ്ങടങ്ങിയ പരമ്പരയില്‍ 1-1ന് സമനിലയില്‍ കലാശിക്കുകയായിരുന്നു.
രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവും അത്രതന്നെ ടി-20യുമാണ് ലങ്കയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലുള്ളത്. ഹെഗ്‌ലി ഓവലാണ് ആദ്യ ടെസ്റ്റിന് വേദിയാകുന്നത്.
ന്യൂസിലാന്‍ഡ് സ്‌ക്വാഡ്
ഡെവോണ്‍ കോണ്‍വേ, ഹെന്റി നിക്കോള്‍സ്, കെയ്ന്‍ വില്യംസണ്‍, വില്‍ യങ്, ഡാരില്‍ മിച്ചല്‍, മൈക്കല്‍ ബ്രേസ്‌വെല്‍, സ്‌കോട് കഗ്ലിജന്‍, ടോം ബ്ലണ്ടല്‍ (വിക്കറ്റ് കീപ്പര്‍), ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ബ്ലയര്‍ ടിക്‌നര്‍, മാറ്റ് ഹെന്റി, നീല്‍ വാഗ്നര്‍, ടിം സൗത്തി (ക്യാപ്റ്റന്‍).
ശ്രീലങ്ക സ്‌ക്വാഡ്
ആഞ്ജലോ മാത്യൂസ് , ദിമുത് കരുണരത്‌നെ (ക്യാപ്റ്റന്‍), ഒഷാദ ഫെര്‍ണാണ്ടോ, ചമിക കരുണരത്‌നെ, ധനഞ്ജയ ഡി സില്‍വ, കാമിന്ദു മെന്‍ഡിസ്, രമേഷ് മെന്‍ഡിസ്, ദിനേഷ് ചണ്ഡിമല്‍ (വിക്കറ്റ് കീപ്പര്‍), കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), നിരോഷന്‍ ഡിക്‌വെല്ല (വിക്കറ്റ് കീപ്പര്‍), നിഷാന്‍ മധുശങ്ക (വിക്കറ്റ് കീപ്പര്‍), അഷിത ഫെര്‍ണാണ്ടോ, കാസുന്‍ രജിത, ലാഹിരു കുമാര, മിലന്‍ രത്‌നനായകെ, പ്രഭാത് ജയസൂര്യ, വിശ്വ ഫെര്‍ണാണ്ടോ.
Content Highlight: Sri Lanka vs New Zealand test series