ന്യൂസിലാന്‍ഡിന്റെ ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാമത്തെയും അവസാനത്തെയും ടി-20 മത്സരം റണ്‍ഗിരി ദാമ്പുള്ള ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കിയ ലങ്ക രണ്ടാം മത്സരത്തിലും വിജയപ്രതീക്ഷയിലാണ്.
മത്സരത്തില്‍ ടോസ് നേടിയ ലങ്ക കിവീസിനെ ബാറ്റിങ്ങിന് പറഞ്ഞയക്കുകയായിരുന്നു. തുടര്‍ന്ന് 19.3 ഓവറില്‍ 108 റണ്‍സിന് ന്യൂസിലാന്‍ഡിനെ തകര്‍ക്കാനും ലങ്കന്‍ ബൗളര്‍മാര്‍ക്കായി.
ലങ്കയ്ക്കുവേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചത് വനിന്ദു ഹസരങ്കയാണ് ഒരു മെയ്ഡന്‍ അടക്കം 17 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. താരത്തിന് പുറമേ അറ്റാക്കര്‍ മതീഷ പതിരാന ഒരു മെയ്ഡന്‍ അടക്കം 11 റണ്‍സ് വിട്ടുകൊടുത്താണ് മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കിയത്. നുവാന്‍ തുഷാര രണ്ടു വിക്കറ്റും മതീഷ തീക്ഷണ ഒരു വിക്കറ്റും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.
ഹോം ടി-20യില്‍ 10 ഓവര്‍ പിന്നിട്ടപ്പോള്‍ കിവീസിനെ 55/5 എന്ന സ്‌കോറില്‍ തളയ്ക്കാനും ലങ്കയ്ക്ക് സാധിച്ചിരുന്നു. ഇതോടെ ഒരു കിടിലന്‍. ഇതോടെ ഹോം ടി-20യില്‍ ഒരു ടീമിനെ 10 ഓവറില്‍ ഏറ്റവും കുറഞ്ഞ സ്‌കോറില്‍ പിടിച്ചുനിര്‍ത്താനും ലങ്കയ്ക്ക് സാധിച്ചു.
ന്യൂസിലാന്‍ഡിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ വില്‍ യങ് ആണ്. 32 പന്തില്‍ മൂന്ന് ഫോര്‍ ഉള്‍പ്പെടെ 30 റണ്‍സ് ആണ് താരം നേടിയത്. പിന്നീട് മധ്യനിര ബാറ്ററായ ജോഷ് ക്ലാര്‍ക്‌സന്‍ രണ്ട് സിക്‌സ് ഉള്‍പ്പെടെ 24 റണ്‍സ് നേടി സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. മറ്റാര്‍ക്കും തന്നെ കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.
നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലങ്ക ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 34 റണ്‍സ് നേടിയിട്ടുണ്ട്. ഓപ്പണര്‍ കുശാല്‍ മെന്‍ഡിസിനെ രണ്ട് റണ്‍സിനും കുശാല്‍ പരേര (3) കമിന്ദ് മെന്‍ഡിസ് (1) എന്നിവരെയാണ് ലങ്കയ്ക്ക് നഷ്ടമായത്.
Content highlight: Sri Lanka VS New Zealand T-20 Update