അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ലങ്ക. വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പക്കുള്ള സ്‌ക്വാഡാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് അസോസിയേന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസാണ് പരമ്പരയില്‍ ലങ്കയെ നയിക്കുന്നത്. വാനിന്ദു ഹസരങ്കയും സധീര സമരവിക്രമയും ഉള്‍പ്പെടുന്ന സ്‌ക്വാഡില്‍ സൂപ്പര്‍ താരം ദാസുന്‍ ഷണകക്ക് ഇടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
Sri Lanka announces ODI squad for the Afghanistan series! Can’t wait for some thrilling cricket action! 🇱🇰🆚🇦🇫 #SLvAFGpic.twitter.com/LmgtBqcJdv
മെന്‍ഡിസിനും സമരവിക്രമക്കും പുറമെ ചരിത് അസലങ്ക, പാതും നിസങ്ക എന്നിവര്‍ ബാറ്റിങ്ങില്‍ കരുത്താകുമ്പോള്‍ ദില്‍ഷന്‍ മധുശങ്ക, മഹീഷ് തീക്ഷണ, ദുനിത് വെല്ലാലഗെ എന്നിവര്‍ ബൗളിങ്ങിലും നിര്‍ണായകമാകും. ഒപ്പം എന്തിനും പോന്ന സ്റ്റാര്‍ ഓള്‍ റൗണ്ടറായി ഹസരങ്കയും ചമീക കരുണരത്‌നെയും ഇറങ്ങുമ്പോള്‍ ലങ്കന്‍ ലയണ്‍സ് മികച്ച ടീം തന്നെയാണ്.
ശ്രീലങ്ക – അഫ്ഗാനിസ്ഥാന്‍ മാച്ച് ഷെഡ്യൂള്‍
ആദ്യ മത്സരം- ഫെബ്രുവരി 09 – പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം, കാന്‍ഡി
രണ്ടാം മത്സരം – ഫെബ്രുവരി 11 – പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം, കാന്‍ഡി
മൂന്നാം മത്സരം – ഫെബ്രുവരി 14 -പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം, കാന്‍ഡി
അഫ്ഗാന്റെ ലങ്കന്‍ പര്യടനത്തിലെ ടെസ്റ്റ് മത്സരത്തില്‍ വിജയച്ചതിന്റെ ആത്മവിശ്വാസം തന്നെയാണ് ആതിഥേയര്‍ക്കുള്ളത്. കൊളംബോയിലെ സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിനാണ് ശ്രീലങ്ക വിജയിച്ചുകയറിയത്.
ആദ്യ ഇന്നിങ്‌സില്‍ റഹ്‌മത് ഷായുടെ ചെറുത്തുനില്‍പാണ് അഫ്ഗാനെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്. 139 പന്ത് നേരിട്ട ഷാ 91 റണ്‍സിന് പുറത്തായി.
ആദ്യ ഇന്നിങ്‌സില്‍ ഏയ്ഞ്ചലോ മാത്യൂസിന്റെയും ദിനേഷ് ചണ്ഡിമലിന്റെയും സെഞ്ച്വറി കരുത്തില്‍ ആതിഥേയര്‍ 439 റണ്‍സിലെത്തി.
ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങേണ്ടി വന്നെങ്കിലും ഇബ്രാഹിം സദ്രാന്റെ സെഞ്ച്വറി കരുത്തില്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ലങ്കക്ക് വെല്ലുവിളിയുയര്‍ത്താന്‍ സാധിക്കുന്ന തരത്തില്‍ ഒരു ടോട്ടല്‍ പടുത്തുയര്‍ത്താന്‍ സാധിക്കാതെ വന്നതോടെയാണ് അഫ്ഗാന് പരാജയം സമ്മതിക്കേണ്ടി വന്നത്.
ടെസ്റ്റില്‍ പരാജയപ്പെട്ടതിന് ഏകദിന പരമ്പരയില്‍ തിരിച്ചടി നല്‍കാന്‍ തന്നെയാണ് അഫ്ഗാന്‍ ഒരുങ്ങുന്നത്. ഏകദിന പരമ്പരക്ക് ശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയും അഫ്ഗാനിസ്ഥാന്‍ ശ്രീലങ്കയില്‍ കളിക്കും.