| Wednesday, 4th July 2012, 6:04 pm

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു; സെവാഗും സഹീറും തിരിച്ചെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ശ്രീലങ്കന്‍ പര്യടനത്തിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗും, ബൗളര്‍ സഹീര്‍ഖാനും ടീമില്‍ ഇടംനേടി. അതേസമയം സച്ചിന്‍ ടെണ്ടുല്‍ക്കറിന് വിശ്രമം അനുവദിച്ചിട്ടുണ്ട്.

സച്ചിന് പകരം അജിന്‍ക്യാ രഹാനെയെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. രവീന്ദ്ര ജഡേജയെ പുറത്തിരുത്തി പ്രഖ്യാന്‍ ഓജയെ ടീമിലെടുക്കുകയും ചെയ്തു. പ്രവീണ്‍കുമാറിനെ മാറ്റി ഉമേഷ് യാദവിനെ ഉള്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. അഞ്ച് ഏകദിന മത്സരങ്ങളും ഒരു ട്വന്റി-20 മത്സരവുമാണ് പര്യടനത്തില്‍ ഉള്ളത്.

ക്രിസ് ശ്രീകാന്തിന്റെ നേതൃത്വത്തില്‍ മുംബൈയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റിയോഗത്തിനുശേഷമാണ് ടീമിനെ പ്രഖ്യാപിച്ചത്.

കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ഏഷ്യാകപ്പില്‍ നിന്ന് സഹീറിനെയും സെവാഗിനെയും ഒഴിവാക്കിയിരുന്നു. അന്ന് ടീമിലുണ്ടായിരുന്ന സച്ചിന്‍ ബംഗ്ലാദേശിനെതിരെ കരിയറിലെ നൂറാം സെഞ്ച്വറി കുറിക്കുകയും ചെയ്തിരുന്നു.

ടീം: മഹേന്ദ്രസിംഗ് ധോണി (ക്യാപ്റ്റന്‍), വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍, വിരാട് കൊഹ്‌ലി, സുരേഷ് റെയ്‌ന, ആര്‍. അശ്വിന്‍, ഉമേഷ് യാദവ്, അശോക് ദിന്‍ഡ, വിനയ് കുമാര്‍, രോഹിത് ശര്‍മ, പ്രഗ്യാന്‍ ഓജ, അജിന്‍ക്യാ രഹാനെ, മനോജ് തിവാരി, രാഹുല്‍ ശര്‍മ

We use cookies to give you the best possible experience. Learn more