കൊളംബോ: ശ്രീലങ്കയില്‍ ബുര്‍ഖ ധരിക്കുന്നത് നിരോധിക്കുമെന്നും ആയിരം ഇസ്‌ലാമിക് സ്‌കൂളൂകള്‍ അടച്ചുപൂട്ടുമെന്നും റിപ്പോര്‍ട്ടുകള്‍.
ദേശീയ സുരക്ഷയുടെ അടിസ്ഥാനത്തില്‍ ബുര്‍ഖ നിരോധിക്കാന്‍ മന്ത്രിസഭയുടെ അനുമതിക്കായുള്ള നടപടികള്‍ ആഗംഭിച്ചതായി പൊതു സുരക്ഷാ മന്ത്രി ശരത് വീരശേഖര ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മതതീവ്രവാദത്തിന്റെ അടയാളമാണ് ബുര്‍ഖ എന്നാണ് മന്ത്രിയുടെ ആരോപണം.
”നമ്മുടെ ആദ്യകാലങ്ങളില്‍ മുസ്‌ലിം സ്ത്രീകളും പെണ്‍കുട്ടികളും ഒരിക്കലും ബുര്‍ഖ ധരിച്ചിരുന്നില്ല, ഇത് അടുത്തിടെ ഉണ്ടായ മതതീവ്രവാദത്തിന്റെ അടയാളമാണ്. ഞങ്ങള്‍ തീര്‍ച്ചയായും ഇത് നിരോധിക്കാന്‍ പോകുന്നു,” മന്ത്രി പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയം ലംഘിച്ച ആയിരത്തിലധികം മദ്രസ ഇസ്‌ലാമിക് സ്‌കൂളുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും വീരശേഖര പറഞ്ഞു.
‘ആര്‍ക്കും ഒരു സ്‌കൂള്‍ തുറക്കാനോ നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും കുട്ടികളെ പഠിപ്പിക്കാനും കഴിയില്ല,’ വീരശേഖര പറഞ്ഞു.
2019 ല്‍ ബുര്‍ഖ ധരിക്കുന്നതിന് ശ്രീലങ്കയില്‍ താത്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ശ്രീലങ്കന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവരുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക