ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിയുടെ വിക്കറ്റ് വീഴ്ത്തണമെന്നാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് ലങ്കന്‍ താരം വാഹിന്ദു ഹസരംഗ.
തനിക്ക് ഏറ്റവും ഇഷ്ടമുള്ള കളിക്കാരനാണ് വിരാടെന്നും എന്നെങ്കിലും കോഹ്‌ലിക്കൊപ്പം കളിക്കാനും അദ്ദേഹത്തിന്റെ വിക്കറ്റ് എടുക്കാനും സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഹസരങ്ക വ്യക്തമാക്കുന്നു.
പാക് നായകന്‍ ബാബര്‍ അസമിന്റെയും ഓസീസ് താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും വിക്കറ്റുകളും വീഴ്ത്തണമെന്നും താരം പറയുന്നു.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലങ്ക പ്രീമിയര്‍ ലീഗില്‍ (എല്‍.പി.എല്‍) മികച്ച ഫോമിലാണ് ഹസരങ്ക. ജഫ്‌ന കിംഗ്‌സിന് വേണ്ടി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തിരിക്കുന്നത്.
കഴിഞ്ഞ ടി-20 ലോകകപ്പ് യോഗ്യതാ മത്സരത്തിലും മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. 8 മത്സരങ്ങളില്‍ നിന്നുമായി 16 വിക്കറ്റുകളായിരുന്നു താരം സ്വന്തമാക്കിയത്.
ലോകകപ്പിന് യോഗ്യത നേടാന്‍ ശ്രീലങ്കക്കായിരുന്നില്ലെങ്കിലും ഹസരങ്കയുടെ പ്രകടനം ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചായിരുന്നു.
‘എപ്പോഴൊക്കെ താന്‍ പന്തെറിയുന്നുവോ, അപ്പോഴെല്ലാം വിക്കറ്റുകളെടുക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ എപ്പോവും എന്റെ പ്രകടനം മികച്ചതാക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്,’ ഹസരങ്ക പറയുന്നു.
2017 ജൂലൈയില്‍ തന്റെ ഇരുപതാം വയസിലാണ് ഹസരങ്ക ശ്രീലങ്കന്‍ കുപ്പായമറിയുന്നത്. ശ്രീലങ്കന്‍ ടീമിനായി 4 ടെസ്റ്റുകളും 29 എകദിനങ്ങളും 33 ടി-20കളും താരം കളിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Sri Lanka Spinner Wanindu Hasaranga Yearns For “Favourite Cricketer Virat Kohli’s Wicket”