ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പിച്ച ഇന്ത്യ ഫൈനലിന് യോഗ്യത നേടിയിരുന്നു. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 41 റണ്‍സിനാണ് ഇന്ത്യ റെയ്‌നിങ് ചാമ്പ്യന്‍മാരെ പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും, തങ്ങളുടെ അപരാജിത കുതിപ്പിന് തിരശീല വീണെങ്കിലും പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിരയെ വിറപ്പിക്കാന്‍ ലങ്കക്ക് സാധിച്ചിരുന്നു. കൊളംബോയിലെ പിച്ചില്‍ ദുനിത് വെല്ലാലാഗയും ചരിത് അസലങ്കയും നിറഞ്ഞാടിയപ്പോള്‍ വിരാട് കോഹ്‌ലിയടക്കമുള്ള ഇന്ത്യന്‍ നിര നിന്ന് വിയര്‍ത്തു.
50 ഓവര്‍ പൂര്‍ണമായും ബാറ്റ് ചെയ്യാന്‍ അനുവദിക്കാതെയാണ് ലങ്കന്‍ ബൗളിങ് നിര ഇന്ത്യയെ വരിഞ്ഞുമുറുക്കിയത്. 49.1 ഓവറിലാണ് സിംഹളര്‍ ഇന്ത്യയെ ഓള്‍ ഔട്ടാക്കിയത്. വെല്ലാലാഗെ അഞ്ച് വിക്കറ്റ് നേട്ടവുമായി തിളങ്ങിയപ്പോള്‍ നാല് വിക്കറ്റാണ് അസലങ്ക സ്വന്തമാക്കിയത്. മഹീഷ് തീക്ഷണയാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ലങ്കയെ തേടിയെത്തിയത്. തുടര്‍ച്ചയായ 14ാം ഏകദിനത്തിലാണ് ലങ്ക എതിരാളികളുടെ പത്ത് വിക്കറ്റും സ്വന്തമാക്കുന്നത്. ഈ വര്‍ഷം ജൂണ്‍ മുതലിങ്ങോട്ടാണ് ഐലന്‍ഡ് ടീം തങ്ങളുടെ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. ഇതിന് മുമ്പ് കളിച്ച 13 മത്സരത്തിലും എതിരാളികളുടെ പത്ത് വിക്കറ്റ് വീഴ്ത്തുകയും വിജയിക്കുകയും ചെയ്‌തെങ്കില്‍ ഇന്ത്യക്കെതിരെ പത്ത് വിക്കറ്റ് വീഴത്താന്‍ മാത്രമാണ് ലങ്കക്ക് സാധിച്ചത്.
അഫ്ഗാനിസ്ഥാന്റെ ലങ്കന്‍ പര്യടനത്തില്‍ ആരംഭിച്ച വിക്കറ്റ് വേട്ട ഐ.സി.സി ലോകകപ്പ് മത്സരത്തിലും യോഗ്യതാ മത്സരത്തിലും ഏഷ്യാ കപ്പിലും ആവര്‍ത്തിക്കുകയായിരുന്നു. (ഐ.സി.സി ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങള്‍ക്ക് മുമ്പേ നടന്ന സന്നാഹ മത്സരങ്ങള്‍ ഈ കണക്കില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല.)
അഫ്ഗാനിസ്ഥാന്റെ ശ്രീലങ്കന്‍ പര്യടനം
ജൂണ്‍ 4 – 2ാം ഏകദിനം
ശ്രീലങ്ക – 323/5 (50)
അഫ്ഗാനിസ്ഥാന്‍ – 191 (42.1)
ജൂണ്‍ 7 – മൂന്നാം ഏകദിനം
അഫ്ഗാനിസ്ഥാന്‍ 116 (22.2)
ശ്രീലങ്ക – 120/1 (16)
ഐ.സി.സി ലോകകപ്പ് സന്നാഹ മത്സരങ്ങള്‍
ജൂണ്‍ 13
നെതര്‍ലന്‍ഡ്സ് 214 (45.3)
ശ്രീലങ്ക – 215 /7 (37.1)
ജൂണ്‍ 15
ശ്രീലങ്ക – 392/ 5 (50)
അമേരിക്ക – 194 (33.2)
ഐ.സി.സി ലോകകപ്പ് ക്വാളിഫയര്‍ ഗ്രൂപ്പ് ഘട്ടം
ജൂണ്‍ 19
ശ്രീലങ്ക – 355/6 (50)
യു.എ.ഇ – 180(39)
ജൂണ്‍ 23
ഒമാന്‍ 98 (30.2)
ശ്രീലങ്ക – 100/0 (15)
ജൂണ്‍ 25
ശ്രീലങ്ക – 325 (49.5)
അയര്‍ലന്‍ഡ് 192 (31)
ജൂണ്‍ 27
ശ്രീലങ്ക – 245 (49.3)
സ്‌കോട്‌ലാന്‍ഡ് – 163 (29)
ഐ.സി.സി ലോകകപ്പ് ക്വാളിഫയര്‍ സൂപ്പര്‍ സിക്സ്
ജൂണ്‍ 30
ശ്രീലങ്ക – 213 (47.1)
നെതര്‍ലന്‍ഡ്സ് – 192 (40)
ജൂലൈ 2
സിംബാബ്‌വേ – 165 (32.2)
ശ്രീലങ്ക – 169/1 (33.1)
ജൂലൈ 7
വെസ്റ്റ് ഇന്‍ഡീസ് 243 (48.1)
ശ്രീലങ്ക – 244/2 (44.2)
ഐ.സി.സി ലോകകപ്പ് ക്വാളിഫയര്‍ ഫൈനല്‍
ജൂലൈ 9
ശ്രീലങ്ക – 233 (47.5)
സ്‌കോട്‌ലാന്‍ഡ് – 105 (23.3)
ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടം
ഓഗസ്റ്റ് 31
ബംഗ്ലാദേശ് – 164 (42.4)
ശ്രീലങ്ക – 165/5 (39)
സെപ്റ്റംബര്‍ 5
ശ്രീലങ്ക – 291/8 (50)
അഫ്ഗാനിസ്ഥാന്‍ – 289 (37.4)
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍
സെപ്റ്റംബര്‍ 9
ശ്രീലങ്ക 257/9 (50)
ബംഗ്ലാദേശ് 236 (48.1)
സെപ്റ്റംബര്‍ 12
ഇന്ത്യ – 213 (49.1)
ശ്രീലങ്ക – 172
ഇന്ത്യ ഉയര്‍ത്തിയ 214 റണ്‍സിന്റെ വിജയലക്ഷ്യം ചെയ്‌സ് ചെയ്തിറങ്ങിയ ശ്രീലങ്കക്ക് തുടക്കത്തിലേ പിഴച്ചിരുന്നു. ഓപ്പണര്‍മാര്‍ രണ്ട് പേരും ഒറ്റയക്കത്തിന് പുറത്തായി. ടോപ് ഓര്‍ഡറിലെ ബാറ്റര്‍മാര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല.
എന്നാല്‍ മിഡില്‍ ഓര്‍ഡറില്‍ ധനഞ്ജയ ഡി സില്‍വയും യുവതാരം ദുനിത് വെല്ലലാഗയും പൊരുതാന്‍ ഉറച്ചുതന്നെയായിരുന്നു. ഇന്ത്യന്‍ ബാറ്റര്‍മാരെ വട്ടം കറക്കിയ വെല്ലാലഗെ ഇന്ത്യന്‍ ബൗളര്‍മാരെയും വെറുതെ വിട്ടില്ല.
46 പന്തില്‍ നിന്നും പുറത്താകാതെ 42 റണ്‍സാണ് താരം നേടിയത്. 66 പന്തില്‍ നിന്നും 41 റണ്‍സ് നേടിയാണ് ഡി സില്‍വ പുറത്തായത്. മത്സരം പരാജയപ്പെട്ടെങ്കിലും ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ദുനിത് വെല്ലാലാഗയെയാണ് മത്സരത്തിന്റെ താരമായി തെരഞ്ഞെടുത്തത്.
പാകിസ്ഥാനെതിരെയാണ് ശ്രീലങ്കയു
ടെ അടുത്ത മത്സരം. ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ഫൈനലില്‍ പ്രവേശിക്കാം.
Content highlight: Sri Lanka set new record by 14th consecutive time they’ve bowled out the opposition