| Sunday, 21st April 2019, 12:09 pm

ശ്രീലങ്കയിലെ  കൊളംബോയില്‍ സ്‌ഫോടനം: 99 പേര്‍ കൊല്ലപ്പെട്ടു; 266 പേര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ വിവിധയിടങ്ങളില്‍ സ്ഫോടനത്തില്‍ 99 പേര്‍ കൊല്ലപ്പെട്ടു. 266 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.കൊളൊബോയിലെയും ബട്ടിക്കലോവയിലെയും വിവിധ ഇടങ്ങളിലാണ് സ്‌ഫോടനം നടന്നിട്ടുള്ളത്.
ഈ സാചര്യത്തില്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രംസിംഗേ അടിയന്തരയോഗം വിളിച്ചു ചേര്‍ത്തു.

കൊഛികഡെയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബട്ടികാളൊ ചര്‍ച്ച് എന്നീ പള്ളികളിലും ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുമാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.

ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥനയ്ക്കിടയൊണ് സ്ഫോടനം ഉണ്ടായത്.

We use cookies to give you the best possible experience. Learn more