| Wednesday, 6th September 2023, 11:44 am

തുടര്‍ച്ചയായി ജയിച്ചും റെക്കോഡിടാം തോറ്റും റെക്കോഡിടാം, പക്ഷേ ഇങ്ങനെ റെക്കോഡിടാന്‍ ഒരു റേഞ്ച് വേണം; ചരിത്രമെഴുതി ലങ്ക

സ്പോര്‍ട്സ് ഡെസ്‌ക്

ഏകദിനത്തിലെ അത്യപൂര്‍വ റെക്കോഡ് സ്വന്തമാക്കി ശ്രീലങ്ക. തുടര്‍ച്ചയായ ഏകദിനങ്ങളില്‍ എതിരാളികളെ ഓള്‍ ഔട്ടാക്കുകയും മത്സരം വിജയിക്കുകയും ചെയ്തതിന്റെ റെക്കോഡാണ് ലങ്ക സ്വന്തമാക്കിയത്.

കഴിഞ്ഞ ദിവസം ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന ഏഷ്യാ കപ്പ് ഗ്രൂപ്പ് ബി മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ ഓള്‍ ഔട്ടാക്കിയതോടെ തുടര്‍ച്ചയായ 12 ഏകദിനങ്ങളിലാണ് ഐലന്‍ഡ് ടീം എതിരാളികളുടെ പത്ത് വിക്കറ്റും കടപുഴക്കിയെറിഞ്ഞത്.

ഈ വര്‍ഷം ജൂണില്‍ അഫ്ഗാനിസ്ഥാന്റെ ലങ്കന്‍ പര്യടനത്തിലാണ് ലങ്ക ഈ അപരാജിത കുതിപ്പിന് തുടക്കമിട്ടത്. പരമ്പരയിലെ ആദ്യ മത്സരം പരാജയപ്പെട്ടെങ്കിലും തുടര്‍ന്നങ്ങോട്ട് ലങ്കന്‍ വിജയഗാഥ ക്രിക്കറ്റ് ലോകം കാണുകയായിരുന്നു. ഐ.സി.സി ലോകകപ്പിന്റെ യോഗ്യതാ മത്സരത്തിലും ഇതേ ഡൊമിനേഷന്‍ ആവര്‍ത്തിച്ച ലങ്ക ഏഷ്യാ കപ്പിലും ഇതേ പ്രകടനം തുടരുകയാണ്.

ഐ.സി.സി ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങള്‍ക്ക് മുമ്പേ നടന്ന സന്നാഹ മത്സരങ്ങള്‍ ഈ കണക്കില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. അതുകൂടി കണക്കാക്കുമ്പോള്‍ വിജയങ്ങള്‍ ഇനിയും വര്‍ധിക്കും.

അഫ്ഗാനിസ്ഥാന്റെ ശ്രീലങ്കന്‍ പര്യടനം

ജൂണ്‍ 4 – 2ാം ഏകദിനം

ശ്രീലങ്ക – 323/5 (50)
അഫ്ഗാനിസ്ഥാന്‍ – 191 (42.1)

ജൂണ്‍ 7 – മൂന്നാം ഏകദിനം

അഫ്ഗാനിസ്ഥാന്‍ 116 (22.2)
ശ്രീലങ്ക – 120/1 (16)

ഐ.സി.സി ലോകകപ്പ് സന്നാഹ മത്സരങ്ങള്‍

ജൂണ്‍ 13

നെതര്‍ലന്‍ഡ്‌സ് 214 (45.3)
ശ്രീലങ്ക – 215 /7 (37.1)

ജൂണ്‍ 15

ശ്രീലങ്ക – 392/ 5 (50)
അമേരിക്ക – 194 (33.2)

ഐ.സി.സി ലോകകപ്പ് ക്വാളിഫയര്‍ ഗ്രൂപ്പ് ഘട്ടം

ജൂണ്‍ 19

ശ്രീലങ്ക – 355/6 (50)
യു.എ.ഇ – 180(39)

ജൂണ്‍ 23

ഒമാന്‍ 98 (30.2)
ശ്രീലങ്ക – 100/0 (15)

ജൂണ്‍ 25

ശ്രീലങ്ക – 325 (49.5)
അയര്‍ലന്‍ഡ് 192 (31)

ജൂണ്‍ 27

ശ്രീലങ്ക – 245 (49.3)
സ്‌കോട്‌ലാന്‍ഡ് – 163 (29)

ഐ.സി.സി ലോകകപ്പ് ക്വാളിഫയര്‍ സൂപ്പര്‍ സിക്‌സ്

ജൂണ്‍ 30

ശ്രീലങ്ക – 213 (47.1)
നെതര്‍ലന്‍ഡ്‌സ് – 192 (40)

ജൂലൈ 2

സിംബാബ്‌വേ – 165 (32.2)
ശ്രീലങ്ക – 169/1 (33.1)

ജൂലൈ 7

വെസ്റ്റ് ഇന്‍ഡീസ് 243 (48.1)
ശ്രീലങ്ക – 244/2 (44.2)

ഐ.സി.സി ലോകകപ്പ് ക്വാളിഫയര്‍ ഫൈനല്‍

ജൂലൈ 9

ശ്രീലങ്ക – 233 (47.5)
സ്‌കോട്‌ലാന്‍ഡ് – 105 (23.3)

ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടം

ഓഗസ്റ്റ് 31

ബംഗ്ലാദേശ് – 164 (42.4)
ശ്രീലങ്ക – 165/5 (39)

സെപ്റ്റംബര്‍ 5

ശ്രീലങ്ക – 291/8 (50)
അഫ്ഗാനിസ്ഥാന്‍ – 289 (37.4)

അതേസമയം, ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ വിജയിച്ചതിന് പിന്നാലെ സൂപ്പര്‍ ഫോറില്‍ പ്രവേശിക്കാനും ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ക്കായി.

സെപ്റ്റംബര്‍ ഒമ്പതിനാണ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയുടെ അടുത്ത മത്സരം. കൊളംബോ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍.

Content highlight: Sri Lanka scripts new ODI record

We use cookies to give you the best possible experience. Learn more