ബംഗ്ലാദേശിനെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരക്കുള്ള ശ്രീലങ്കയുടെ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് ഏകദിനങ്ങള്‍ ഉള്ള പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കാനിരിക്കുകയാണ്. സഹോ അഹമ്മദ് ചൗധരി സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുന്നത്.
കഴിഞ്ഞ ഏകദിന ലോകകപ്പിനു ശേഷം മോശം പ്രകടനം കാഴ്ചവച്ച ടീമിന്റെ പുതിയ മുന്നേറ്റങ്ങള്‍ സ്‌ക്വാഡില്‍ കാണാവുന്നതാണ്. ബാറ്റിങ്ങില്‍ ഓള്‍റൗണ്ടര്‍ കമിന്ദു മെഡിസിനെ ഉള്‍പ്പെടുത്തിയത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ടി-ട്വന്റിയിലെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് കമിന്ദു ഏകദിന ടീമില്‍ സ്ഥാനമുറപ്പിച്ചത്. എന്നിരുന്നാലും പരിചയസമ്പന്നനായ ദുഷ്മന്ദ ചമീര പരിക്ക് കാരണം ബംഗ്ലാദേശിനെതിരെ കളിക്കുന്നില്ല. അതേസമയം ബാറ്റര്‍ ഷെവോണ്‍ ഡാനിയല്‍ ടീമില്‍ നിന്നും പുറത്തായിട്ടുണ്ട്.
പരിക്കില്‍ നിന്നും തിരിച്ചെത്തിയ സഹന്‍ അരചിഗെയും ടീമില്‍ ഉണ്ട്. അഫ്ഗാനിസ്ഥാന്‍ എതിരായ ടി ട്വന്റിയില്‍ മികച്ച റൗണ്ടിങ് പ്രകടനമാണ് താരം കാഴ്ചവെച്ചത്.
നിര്‍ണായക പരമ്പരക്ക് മുന്നോടിയായി ടീമിന്റെ സ്പിന്‍ ബൗളിങ് ആക്രമണം ശക്തിപ്പെടുത്താനാണ് ശ്രീലങ്ക ലക്ഷ്യമിടുന്നത്. വനിനന്ദു ഹസരങ്കയും മഹേഷ് തീക്ഷണയും ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റ് നയിക്കും എന്നാണ് പ്രതീക്ഷ.
ശ്രീലങ്കന്‍ ടീം: കുശാല്‍ മെന്‍ഡിസ് (ക്യാപ്റ്റ്ന്‍/ വിക്കറ്റ് കീപ്പര്‍), പാത്തും നിസംങ്ക, അവിഷ്‌ക ഫെര്‍ണാണ്ടോ, സദീര സമരവിക്രമ, ചരിത് അസലങ്ക, ജനിത് ലിയാനഗെ, വനിന്ദു ഹസരംഗ, ദുനിത് വെല്ലലഗെ, പ്രമോദ് മധുഷന്‍, ലഹിരു കുമാര, മഹീഷ് തീക്ഷണ, ദില്‍ഷന്‍ മദുഷാന, കമിന്ദു മെന്‍ഡിസ്, അകില ധനഞ്ജയ, സഹന്‍ ആരാച്ചിഗെ, ചാമിക കരുണരത്നെ.
Content Highlight: Sri Lanka’s team has been announced Against Bangladesh