| Sunday, 8th September 2024, 9:33 pm

ശ്രീലങ്ക കത്തി കയറി, ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞു!

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം പുരോഗമിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ 325 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. തുടര്‍ ബാറ്റിങ്ങില്‍ ശ്രീലങ്കയ്ക്ക് 263 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെതിരെ വമ്പന്‍ ആക്രമണമാണ് ലങ്ക അഴിച്ചുവിട്ടത്.

നിലവില്‍ മത്സരം പുരോഗമിക്കുമ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് ആണ് ഇംഗ്ലണ്ട് നേടിയത്.

ഓപ്പണിങ് ഇറങ്ങിയ ബെന്‍ ഡക്കറ്റിനെ ഏഴ് റണ്‍സിന് പുറത്താക്കിയാണ് ലങ്ക തുടങ്ങിയത്. അസിത ഫെര്‍ണാണ്ടോയാണ് താരത്തിന്റെ വിക്കറ്റ് നേടിയത്. ശേഷം ക്യാപ്റ്റന്‍ ഒല്ലി പോപ്പിനെ ലഹിരു കുമാര 7 റണ്‍സിന് പറഞ്ഞയച്ചതോടെ ടീം സമ്മര്‍ദത്തിലായി.

പിന്നീട് 12 റണ്‍സ് നേടിയ ജോ റൂട്ടിനെയും ഇംഗ്ലണ്ടിന് നഷ്ടപ്പെടുകയായിരുന്നു. വിശ്വ ഫെര്‍ണാണ്ടോയുടെ തകര്‍പ്പന്‍ ബൗളിങ്ങില്‍ എല്‍.ബി.ഡബ്ല്യൂ ആയിട്ടാണ് താരം പുറത്തായത്.

മത്സരത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി ഡാന്‍ ലോറന്‍സ് 35 പന്തില്‍ 35 റണ്‍സ് ആണ് നേടിയത്. ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയതില്‍ നിര്‍ണായ പങ്ക് വഹിച്ചത് വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്താണ്. 50 പന്തില്‍ 67 റണ്‍സ് ആണ് താരം അടിച്ചുകൂട്ടിയത്. എന്നാല്‍ ഹാരി ബ്രൂക്കിനും ടെയില്‍ എന്‍ഡ് സ്‌ട്രൈക്കര്‍ ഗസ് ആറ്റ്കിന്‍സനും രണ്ടക്കം കടക്കാന്‍ സാധിച്ചില്ലായിരുന്നു. ക്രിസ് വോക്‌സിനെ പൂജ്യം റണ്‍സിനും നഷ്ടമായി.

ലങ്കക്കുവേണ്ടി മിന്നും പ്രകടനം കാഴ്ചവെക്കുന്നത് ലഹരി കുമാരയും വിശ്വ ഫെര്‍ണാണ്ടൊയുമാണ്. ഇരുവരും നിലവില്‍ മൂന്ന് വിക്കറ്റുകള്‍ ആണ് നേടിയത്. അസിത ഫെര്‍ണാണ്ടൊ, മിലാന്‍ രത്‌നയാകെ എന്നിവര്‍ ഓരോ വിക്കറ്റും ടീമിന് വേണ്ടി നേടി.

Content highlight: Sri Lanka Performed Well Against England in Last Test Match

We use cookies to give you the best possible experience. Learn more