ടി-20 ഇന്ത്യ കൊണ്ടു പോയി, ഏകദിനത്തിന് കച്ചകെട്ടി ലങ്ക; സ്‌ക്വാഡ് പുറത്ത് വിട്ടു
Sports News
ടി-20 ഇന്ത്യ കൊണ്ടു പോയി, ഏകദിനത്തിന് കച്ചകെട്ടി ലങ്ക; സ്‌ക്വാഡ് പുറത്ത് വിട്ടു
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 30th July 2024, 7:13 pm

ഇന്ത്യ-ശ്രീലങ്ക മൂന്ന് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ഇന്നാണ് ടി-20 പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. ആദ്യ രണ്ടു മത്സരം വിജയിച്ചു കൊണ്ട് നേരത്തെ സൂര്യകുമാര്‍ യാദവും സംഘവും പരമ്പര വിജയം ഉറപ്പാക്കിയിരുന്നു.

രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സാണ് നേടിയത്. രണ്ടാം ബാറ്റിങ്ങിനിടെ മഴ കളി തടസപ്പെടുത്തിയതോടെ ഇന്ത്യയുടെ വിജയലക്ഷ്യം എട്ട് ഓവറില്‍ 78 റണ്‍സാക്കി ചുരുക്കുകയായിരുന്നു. ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ഒമ്പത് പന്തുകളും ഏഴു വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

ടി-20 മത്സരങ്ങള്‍ കഴിഞ്ഞാല്‍ മൂന്ന് ഏകദിന മത്സരമാണ് നടക്കാനിരിക്കുന്നത്. ഓഗസ്റ്റ് രണ്ട് മുതല്‍ ഏഴ് വരെയാണ് ഏകദിന പരമ്പര നടക്കുക. ഇപ്പോള്‍ ഇന്ത്യയ്‌ക്കെതിരായ ഏകദിന മത്സരത്തിനുള്ള സ്‌ക്വാഡ് പുറത്ത് വിട്ടിരിക്കുകയാണ് ശ്രീലങ്ക. ടി-20യില്‍ ലങ്കയെ ലയിച്ച ചരിത് അസലങ്ക തന്നെയാണ് ഏകദിനത്തിലും ലങ്കയെ നയിക്കുന്നത്.

ഇന്ത്യയ്‌ക്കെതിരെയുള്ള ശ്രീലങ്കയുടെ ഏകദിന സ്‌ക്വാഡ്: ചരിത് അസലങ്ക (ക്യാപ്റ്റന്‍), പത്തും നിസങ്ക, അവിഷ്‌ക ഫെരണാണ്ടോ, കുശാല്‍ മെന്‍ഡിസ്, സദീര സമരവിക്രമ, കമിന്തു മെന്‍ഡിസ്, ജനിത് ലിയാങ്കെ, നിഷാന്‍ മധുഷ്‌ക, വനിന്തു ഹസരങ്ക, ദുനിത് വെല്ലാലങ്കെ, ചമിക കരുണരത്‌നെ, മഹീഷ തീക്ഷണെ, അഖില്‍ ധനഞ്ജയ, ദില്‍ശന്‍ മധുശങ്ക, മതീശ പതിരാന, അഷിത ഫെര്‍ണാഡോ

 

Content Highlight: Sri Lanka ODI squad against India