| Thursday, 28th November 2024, 9:01 pm

പ്രോട്ടിയാസിനെതിരെ നാണക്കേടിന്റെ ഇരട്ട റെക്കോഡുമായി ലങ്ക, കൂട്ടിന് ഇന്ത്യയും!

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരം ഡര്‍ബനിലെ കിങ്‌സ്മീഡില്‍ നടക്കുകയാണ്. രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക പ്രോട്ടിയാസിനെ ബാറ്റ് ചെയ്യാന്‍ അയക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യ സെക്ഷന്‍ അവസാനിച്ചപ്പോള്‍ 191 റണ്‍സിന് സൗത്ത് ആഫ്രിക്ക ഓള്‍ ഔട്ട് ആയി.

ലങ്കയ്ക്ക് വേണ്ടി അസിത ഫെര്‍ണാണ്ടോ, ലഹരി കുമാര എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ വിശ്വ ഫെര്‍ണാണ്ടോ, പ്രതാപ് ജയസൂര്യ എന്നിവര്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനമാണ് ടീമിന് വേണ്ടി കാഴ്ചവച്ചത്.

എന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ലങ്കയെ അടിമുടി തകര്‍ത്താണ് പ്രോട്ടിയാസ് ബൗളര്‍ താണ്ഡവമാടിയത്. വെറും 42 റണ്‍സിനാണ് സൗത്ത് ആഫ്രിക്കയ്ക്ക് മുന്നില്‍ ലങ്ക തകര്‍ന്നു വീണത്. ഇതോടെ ഇരട്ട നാണക്കേടിന്റെ റെക്കോഡാണ് ലങ്കയുടെ തലയില്‍ വീണിരിക്കുന്നത്. ടെസ്റ്റില്‍ ലങ്ക നേടുന്ന ഏറ്റവും മോശം ടോട്ടലും, ടെസ്റ്റില്‍ ഏഷ്യന്‍ ടീം എന്ന നിലയില്‍ മോശം സ്‌കോര്‍ നേടുന്ന മൂന്നാമത്തെ ടീമാകാനുമാണ് ലങ്കയ്ക്ക് സാധിച്ചത്.

ടെസ്റ്റില്‍ ഏഷ്യന്‍ ടീമെന്ന നിലയില്‍ മോശം സ്‌കോര്‍ നേടുന്ന ടീം, സ്‌കോര്‍, എതിരാളി, വര്‍ഷം

ഇന്ത്യ – 36 – ഓസ്‌ട്രേലിയ – 2020

ഇന്ത്യ – 42 – ഇംഗ്ലണ്ട് – 1974

ശ്രീലങ്ക – 42 – സൗത്ത് ആഫ്രിക്ക – 2024

മാര്‍ക്കോ യാന്‍സന്റെ തീപ്പൊരി ബൗളിങ്ങിനു മുന്നിലാണ് ലങ്കന്‍ ബാറ്റര്‍മാര്‍ക്ക് പിഴച്ചത്. വെറും 6.5 ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 13 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകളാണ് യാന്‍സന്‍ സ്വന്തമാക്കിയത്. 1.9 എന്ന ഇടിവെട്ട് എക്കണോമിയും താരത്തിനുണ്ട്. ഇതോടെ തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്.

ടെസ്റ്റില്‍ യാന്‍സന്‍ നേടുന്ന ഏറ്റവും മികച്ച ബൗളിങ് പ്രകടനവും, സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ടെസ്റ്റിലെ ഒരു താരത്തിന്റെ മികച്ച ബൗളിങ് പ്രകടനവുമാണ് ഇത്.

താരത്തിന് പുറമേ കാഗീസോ റബാദ ഒരു വിക്കറ്റും ജെറാള്‍ഡ് കോട്‌സി രണ്ട് വിക്കറ്റും നേടിയിരുന്നു. നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ പ്രോട്ടിയാസ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് നേടിയിട്ടുണ്ട്.

Content Highlight: Sri Lanka IN Unwanted Record Achievement In Test Cricket

We use cookies to give you the best possible experience. Learn more