| Monday, 25th March 2024, 2:45 pm

ലങ്കാദഹനത്തില്‍ ബംഗ്ലാദേശ് ചാരം; 38 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് ശ്രീലങ്ക

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിനെതിരായ ശ്രീലങ്കയുടെ ഒന്നാം ടെസ്റ്റ് മത്സരത്തില്‍ 328 റണ്‍സിന്‍രെ തകര്‍പ്പന്‍ വിജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സില്‍ ലങ്ക 250ന് ഓള്‍ ഔട്ട് ആയപ്പോള്‍ തുടര്‍ബാറ്റിങ്ങില്‍ ബംഗ്ലാദേശ് 188 റണ്‍സിനും പുറത്തായി. രണ്ടാം ഇന്നിങ്സില്‍ ശ്രീലങ്ക 7 വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സ് ആണ് സ്വന്തമാക്കിയത്. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ബംഗ്ലാദേശ് 182 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

രണ്ടാം ഇന്നിങ്‌സിലും ബംഗ്ലാദേശിനെ തകര്‍ത്തത് ലങ്കയുടെ കരുത്തുറ്റ പേസ് നിരതന്നെയാണ്. കസുന്‍ രചിത 16 ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം അഞ്ച് വിക്കറ്റ് നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വിശ്വ ഫെര്‍ണാണ്ടൊ അഞ്ച് മെയ്ഡന്‍ അടക്കം 36 റണ്‍സ് വിട്ട് കൊടുത്ത് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത് 2.40 എക്കണോമിയിലാണ്. ലഹിരു കുമാരക്ക് നാല് വിക്കറ്റുകളും ഉണ്ട്.

ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും ലങ്കയുടെ പേസ് ബൗളിങ് നിര തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചതോടെ ഒരു നേട്ടവും ലങ്ക സ്വന്തമാക്കുകയാണ്.

38 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് പേസ് ബൗളര്‍മാര്‍ ഒരു ടെസ്റ്റിലെ 20 വിക്കറ്റും സ്വന്തമാക്കുന്നത്. 1986ലാണ് ഇതിന് മുമ്പ് ലങ്ക ഈ നേട്ടം കൈവരിച്ചത്. ശ്രീലങ്കന്‍ പേസ് ബൗളര്‍മാര്‍ ഒരു ടെസ്റ്റിലെ 20 വിക്കറ്റും സ്വന്തമാക്കുന്ന എതിരാളി, സ്ഥലം, വര്‍ഷം

ഇന്ത്യ – കൊളമ്പോ – 1985

പാകിസ്ഥാന്‍ – കൊളമ്പോ- 1986

ബംഗ്ലാദേശ് – സില്‍ഹെറ്റ് – 2024

ലങ്കയുടെ ആദ്യ ഇന്നിങ്സില്‍ ശ്രീലങ്കയുടെ വിഷ്വ ഫെര്‍ണാണ്ടൊ നാല് വിക്കറ്റും കസും രജിത ലഹരി കുമാര എന്നിവര്‍ മൂന്നു വിക്കറ്റും നേടി മികച്ച പ്രകടനം കാഴ്ച വച്ചാണ് എതിരാളികളെ തകര്‍ത്തത്.

Content highlight: Sri Lanka In Record Achievement

Latest Stories

We use cookies to give you the best possible experience. Learn more