| Monday, 16th September 2024, 4:18 pm

ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയ്ക്ക് ലങ്കന്‍ പട ഒരുങ്ങിക്കഴിഞ്ഞു; സ്‌ക്വാഡ് പുറത്ത് വിട്ടു

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡും ശ്രീലങ്കയുമായുള്ള ഹോം ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കുകയാണ്. സെപ്റ്റംബര്‍ 18 മുതല്‍ 23 വരെയാണ് ആദ്യ ടെസ്റ്റ് മത്സരം. രണ്ടാം ടെസ്റ്റ് 26 മുതല്‍ 30 വരെയാണ് നടക്കുന്നത്. ഇതോടെ പരമ്പരയ്ക്കുള്ള സ്‌ക്വാഡ് ശ്രീലങ്ക പുറത്ത് വിട്ടിരിക്കുകയാണ്.

ന്യൂസിലാന്‍ഡിനെതിരായ ശ്രീലങ്കന്‍ സ്‌ക്വാഡ്

ദിനുത്ത് കരുണരത്‌നെ, ഒഷാദ ഫെര്‍ണാണ്ടോ, പാത്തും നിസങ്ക, ഏഞ്ചലോ മാത്യൂസ്. ധനഞ്ജയ ഡി സില്‍വ (ക്യാപ്റ്റന്‍), കനിന്ദു മെന്‍ഡിസ്, രമേശ് മെന്‍ഡിസ്, ദിനേഷ് ചണ്ടിമല്‍, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), സധീര സമരവിക്രമ, അസിത ഫെര്‍ണാണ്ടോ, ജെഫറി വാന്‍ഡര്‍സെ, ലാഹിരു കുമാര, മിലാന്‍ രത്‌നയാകെ, പ്രഭത് ജയസൂര്യ, വിശ്വ ഫെര്‍ണാണ്ടോ

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ലെ അവസാന മത്സരത്തിലാണ് ശ്രീലങ്കയ്ക്ക് വിജയിക്കാന്‍ സാധിച്ചത്. ആറ് വിക്കറ്റിനാണ് ധനഞ്ജയ ഡി സില്‍വയുടെ നേതൃത്വത്തില്‍ ലങ്ക മൂന്നാം ടെസ്റ്റ് വിജയിച്ചുകയറിയത്.

ആദ്യ ഇന്നിങ്സില്‍ 325 റണ്‍സ് നേടി ഓള്‍ ഔട്ടായ ഇംഗ്ലണ്ടിന് തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കയെ 263ന് തകര്‍ക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ 156 റണ്‍സിന് ലങ്ക ഇംഗ്ലണ്ടിനെ തറപറ്റിച്ച് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് വിജയലക്ഷ്യം സ്വന്തമാക്കുകയായിരുന്നു. വരാനിരിക്കുന്ന ടി-20യില്‍ മികച്ച ടീമുമായിട്ടാണ് ലങ്ക കളത്തിലിറങ്ങുന്നത്.

Content Highlight: Sri Lanka has released the squad for the T-20 series Against England

We use cookies to give you the best possible experience. Learn more