ശ്രീലങ്ക-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യം മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. സില്‌ഹെറ്റ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ശ്രീലങ്ക-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യം മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. സില്‌ഹെറ്റ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 280 റണ്‍സിന് പുറത്താവുകയായിരുന്നു. നായകന്‍ ധനഞ്ജയ ഡി സില്‍വ, കാമിന്ദു മെന്‍ഡീസ് എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് ശ്രീലങ്ക മാന്യമായ സ്‌കോറിലേക്ക് നീങ്ങിയത്. 131 പന്തില്‍ 102 റണ്‍സ് നേടിക്കൊണ്ടായിരുന്നു സില്‍വയുടെ തകര്‍പ്പന്‍ പ്രകടനം. 12 ഫോറുകളും ഒരു സിക്‌സും ആണ് ലങ്കണ്‍ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്. കാമിന്ദു മെന്‍ഡീസ് 127 പന്തില്‍ 102 റണ്‍സും നേടി. 11 ഫോറുകളാണ് ലങ്കന്‍ താരം നേടിയത്.
Centuries from Dhananjaya de Silva and Kamindu Mendis lifted Sri Lanka from a tricky position on day one of the first Test against Bangladesh 👀#BANvSL 📝: https://t.co/MCirqGQ0w3 pic.twitter.com/O1ZJohc2JE
— ICC (@ICC) March 23, 2024
ശ്രീലങ്കയുടെ ബാറ്റിങ് തുടക്കത്തില്‍ തന്നെ തകര്‍ന്നടിയുകയായിരുന്നു. 57 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ ആണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. എന്നാല്‍ അവിടെനിന്നും ധനഞ്ജയ ഡി സില്‍വ, കാമിന്ദു മെന്‍ഡീസ് എന്നിവര്‍ ചേര്‍ന്ന് വലിയ ടോട്ടലിലേക്ക് ശ്രീലങ്കയെ നയിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 200 റണ്‍സിന് മുകളില്‍ വലിയ കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയായിരുന്നു.
ഇതിന് പിന്നാലെ ഒരു മോശം നേട്ടമാണ് ഇരുവരും സ്വന്തമാക്കിയത്. ഒരു ടെസ്റ്റ് മത്സരത്തില്‍ ഒരു ടീം 200+ കൂട്ടുകെട്ട് ഉണ്ടാവുകയും ആ മത്സരത്തില്‍ തന്നെ ടീം കുറഞ്ഞ ടോട്ടലില്‍ ഓള്‍ ഔട്ട് ആവുകയും ചെയ്യുന്നുവെന്ന മോശം നേട്ടമാണ് ലങ്കന്‍ താരങ്ങള്‍ സ്വന്തമാക്കിയത്.
DDS and Kamindu Mendis put on a brilliant 202-run partnership, both scoring centuries (102 each) to take Sri Lanka to 280 in the 1st innings.#BANvSL pic.twitter.com/LOyXdTJlwr
— Sri Lanka Cricket 🇱🇰 (@OfficialSLC) March 22, 2024
ബംഗ്ലാദേശ് ബൗളിങ്ങില്‍ ഖാലിദ് അഹമ്മദ്, നെഹിദ് റാണ എന്നിവര്‍ മൂന്നു വീതം വിക്കറ്റുകള്‍ നേടി തകര്‍പ്പന്‍ പ്രകടനം നടത്തി. ഷോരിഫുള്‍ ഇസ്ലാം, തൈജുല്‍ ഇസ്ലാം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് നിരയില്‍ തൈജുല്‍ ഇസ്ലാം 80 മന്ദിര 47 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ലങ്കന്‍ ബൗളിങ്ങില്‍ കസുന്‍ രജിത, ലഹിരു കുമാര എന്നിവര്‍ മൂന്നു വീതം വിക്കറ്റുകള്‍ വീഴ്ത്തി തകര്‍പ്പന്‍ പ്രകടനം നടത്തി. വിശ്വ ഫെര്‍ണാണ്ടസ് രണ്ട് വിക്കറ്റും വീഴ്ത്തി.
നിലവില്‍ കളി തുടരുമ്പോള്‍ ബംഗ്ലാദേശ് 48 ഓവറില്‍ 181ന് എട്ട് വിക്കറ്റ് എന്ന നിലയിലാണ്.
Content Highlight: Sri lanka cricket team create a unwanted record in test