| Monday, 22nd February 2021, 10:31 pm

ബൗളിംഗ് കോച്ചായി നിയമിതനായി മൂന്ന് ദിവസത്തിന് ശേഷം രാജി; ചാമിന്ദ വാസിനെതിരെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

കൊളംബോ: ശ്രീലങ്കന്‍ ദേശീയ ടീമിന്റെ ബൗളിംഗ് കോച്ചായി നിയമിക്കപ്പെട്ട് മൂന്ന് ദിവത്തിനുള്ളില്‍ രാജി സമര്‍പ്പിച്ച് മുന്‍ താരം ചാമിന്ദ വാസ്. ടീം വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് പുറപ്പെടാനിരിക്കെയാണ് വാസിന്റെ പിന്മാറ്റം.

ചാമിന്ദവാസിന്റെ തീരുമാനം നിരുത്തരവാദപരമാണെന്ന് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചു. സാമ്പത്തിക ലാഭം മുന്നില്‍ക്കണ്ട് വ്യക്തിപരമായ നേട്ടങ്ങള്‍ക്കായാണ് വാസ് സ്ഥാനം രാജിവെച്ചതെന്ന് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ആരോപിച്ചു.

ലങ്കയ്ക്കായി 439 മത്സരങ്ങളില്‍ നിന്നായി 761 വിക്കറ്റ് നേടിയിട്ടുള്ള താരമാണ് വാസ്. 2013, 2015, 2017 വര്‍ഷങ്ങളില്‍ ലങ്കന്‍ ബൗളിംഗ് കോച്ചായി താരത്തെ നിയമിച്ചിരുന്നു.

മൂന്ന് വീതം ടി-20കളും, ഏകദിനങ്ങളും രണ്ട് ടെസ്റ്റുമാണ് ലങ്ക, വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sri Lanka cricket miffed with ‘irresponsible’ Chaminda Vaas after he quits bowling coach role

We use cookies to give you the best possible experience. Learn more