അയ്യേ വളരെ മോശം...ടി-20യിൽ മറ്റൊരു ടീമിനുമില്ലാത്ത നാണക്കേടിന്റെ റെക്കോഡ്; തലതാഴ്ത്തി ലങ്കൻപ്പട
Cricket
അയ്യേ വളരെ മോശം...ടി-20യിൽ മറ്റൊരു ടീമിനുമില്ലാത്ത നാണക്കേടിന്റെ റെക്കോഡ്; തലതാഴ്ത്തി ലങ്കൻപ്പട
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 7th March 2024, 11:58 am

ശ്രീലങ്ക-ബംഗ്ലാദേശ് മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിന് തകര്‍പ്പന്‍ വിജയം. ശ്രീലങ്കയെ എട്ട് വിക്കറ്റുകള്‍ക്കാണ് ബംഗ്ലാദേശ് പരാജയപ്പെടുത്തിയത്. ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ 1-1 എന്ന നിലയില്‍ സമനിലയിലാക്കാനും ബംഗ്ലാദേശിന് സാധിച്ചു.

മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ശ്രീലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 18.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഇതിനു പിന്നാലെ ഒരു മോശം നേട്ടവും ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ തേടിയെത്തി. ടി-20യില്‍ നൂറു മത്സരങ്ങള്‍ പരാജയപ്പെടുന്ന ആദ്യ ടീമെന്ന റെക്കോഡാണ് ശ്രീലങ്ക സ്വന്തമാക്കിയത്.

അതേസമയം ആദ്യം ബാറ്റ് ചെയ്ത ലങ്കന്‍ ബാറ്റിങ്ങില്‍ കമിന്ദു മെന്‍ഡീസ് 27 പന്തില്‍ 37 റണ്‍സും കുശാല്‍ മെന്‍ഡീസ് 22 പന്തില്‍ 36 റണ്‍സും എയ്ഞ്ചലോ മാത്യൂസ് 21 പന്തില്‍ പുറത്താവാതെ 32 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ബംഗ്ലാദേശ് നിരയില്‍ നായകന്‍ നജ്മല്‍ ഹുസൈന്‍ ഷാന്റോ 38 പന്തില്‍ പുറത്താവതെ 53 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. നാല് ഫോറുകളും രണ്ട് സിക്‌സുമാണ് ബംഗ്ലാദേശ് നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.

മാര്‍ച്ച് ഒമ്പതിനാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. സില്‍ഹെറ്റ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

Content Highlight: Sri Lanka create a unwanted record in T20