ഓൾ ഔട്ട് ആയാലും ചരിത്രനേട്ടം; റെക്കോഡ് നേട്ടത്തിൽ ശ്രീലങ്കക്ക് മുന്നിൽ മറ്റൊരു ടീമുമില്ല
Cricket
ഓൾ ഔട്ട് ആയാലും ചരിത്രനേട്ടം; റെക്കോഡ് നേട്ടത്തിൽ ശ്രീലങ്കക്ക് മുന്നിൽ മറ്റൊരു ടീമുമില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 17th February 2024, 10:09 pm

ശ്രീലങ്ക-അഫ്ഗാനിസ്ഥാന്‍ മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്.

മത്സരത്തില്‍ തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ശ്രീലങ്കന്‍ ടീം. രംഗീരി ദാബുള്ളഉള്ള അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 19 ഓവറില്‍ 160 റണ്‍സിന് പുറത്താക്കുകയായിരുന്നു . ഇതിനു പിന്നാലെ ഒരു റെക്കോഡ് നേട്ടവും ലങ്കന്‍ ക്രിക്കറ്റ് ടീമിനെ തേടിയെത്തി.

ടി-20 ഫോര്‍മാറ്റില്‍ അവസാന ഓവറില്‍ ഒരു ഓവര്‍ ബാക്കിനില്‍ക്കെ ഓള്‍ഔട്ട് ആകുമ്പോള്‍ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ നേടുന്ന ടീം എന്ന ചരിത്ര നേട്ടമാണ് ശ്രീലങ്ക സ്വന്തമാക്കിയത്.

ഇതിനുമുമ്പ് ടി-20യില്‍ 19 ഓവര്‍ പിന്നിട്ടപ്പോള്‍ ഓള്‍ ഔട്ട് ആവുന്ന ടീമിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സിംബാബ്വെയുടെ പേരില്‍ ആയിരുന്നു. 2021ല്‍ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ 152 റണ്‍സിനായിരുന്നു സിംബാബ്വെ പുറത്തായത്.

ടി-20യില്‍ 19 ഓവറില്‍ പുറത്താവുമ്പോള്‍ ഉള്ള ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറുകള്‍

(ടീം,സ്‌കോര്‍, എതിര്‍ ടീം എന്നീ ക്രമത്തില്‍)

ശ്രീലങ്ക- 160- അഫ്ഗാനിസ്ഥാന്‍

സിംബാബ്-വെ 152- ബംഗ്ലാദേശ്

യു.എ.ഇ- 150- സൗദി അറേബ്യ

അയര്‍ലാന്‍ഡ്-150- യു എസ് എ

ശ്രീലങ്കയുടെ ബാറ്റിങ്ങില്‍ നായകന്‍ വനിന്ദു ഹസരങ്ക 32 പന്തില്‍ 67 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ഏഴ് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് ലങ്കന്‍ താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 209.38 സ്‌ട്രൈക്ക് റൈറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.

അഫ്ഗാന്‍ ബൗളിങ് നിരയില്‍ ഫസല്‍ഹഖ് ഫാറൂഖി മൂന്ന് വിക്കറ്റും അസ്മത്തുള്ള ഒമര്‍സായി, നവീന്‍ ഉള്‍ ഹഖ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

Content Highlight: Sri lanka create a new history