| Monday, 22nd April 2019, 9:08 am

കൊളംബോ വിമാനത്താവളത്തിന് സമീപത്തുനിന്നും പെെപ്പ് ബോബ് കണ്ടെടുത്തു; എയര്‍ഫോഴ്‌സിന്റെ ഇടപെടല്‍ അപകടം ഒഴിവാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ശ്രീലങ്കയിലെ കൊളംബോയില്‍ 250 ലധികം പേര്‍ കൊല്ലപ്പെടാനിടയായ സ്‌ഫോടനം നടന്നതിന് പിന്നാലെ കൊളംബൊ  വിമാനത്താവളത്തിന് സമീപത്ത് നിന്നും പൈപ്പ് ബോബ് കണ്ടെടുത്തു. പൈപ്പ് ബോംബ് കണ്ടെത്തിയ ഉടനെ എയര്‍ഫോഴ്‌സ് അത് നിര്‍വീര്യമാക്കിയതിനാല്‍ വലിയ അപകടം ഒഴിവായി.

ഞായറാഴ്ച്ച രാത്രി മെയിന് ടെര്‍മിനലിലേക്ക് പോകുന്ന റോഡില്‍ നിന്നും സ്വദേശ നിര്‍മ്മിതമായ പൈപ്പ് ബോംബ് കണ്ടെടുക്കുകയായിരുന്നെന്ന് പൊലീസ് എ.എഫ്.പി യോട് പറഞ്ഞു.

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ വിവിധയിടങ്ങളിലുണ്ടായ സ്‌ഫോടനപരമ്പരയില്‍ 207 പേരാണ് കൊല്ലപ്പെട്ടത്.

ആകെ എട്ട് സ്ഥലങ്ങളിലാണു സ്ഫോടനങ്ങളുണ്ടായത്. കൊളൊബോയിലെയും ബട്ടിക്കലോവയിലെയും വിവിധ ഇടങ്ങളിലാണ് സ്‌ഫോടനം നടന്നിട്ടുള്ളത്.

കൊഛികഡെയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബട്ടികാളൊ ചര്‍ച്ച് എന്നീ പള്ളികളിലും ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുമാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭീകരാക്രമണങ്ങളില്‍ 17 വിദേശികള്‍ കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബ്രിട്ടന്‍ (5) ഇന്ത്യ (3) ഡെന്‍മാര്‍ക്ക് (3) ചൈന, തുര്‍ക്കി (2) നെതര്‍ലാന്‍ഡ് (1) ഡെന്‍മാര്‍ക്ക് (1) എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടിട്ടുള്ളത്.

19 വിദേശികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇവരെ കൊളംബൊ നാഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഒമ്പത് വിദേശികള്‍ കൊല്ലപ്പെട്ടെന്നായിരുന്നു ശ്രീലങ്കന്‍ സര്‍ക്കാര്‍ ആദ്യം പുറത്തു വിട്ടിരുന്നത്. 25 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇവ വിദേശികളുടേതാവാമെന്നും അറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more