| Monday, 6th May 2019, 2:33 pm

വർഗ്ഗീയ കലാപം: സോഷ്യൽ മീഡിയയ്ക്കും വിലക്കേർപ്പെടുത്തി ശ്രീലങ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: ന്യൂനപക്ഷ മുസ്‌ലിങ്ങളും സിന്‍ഹളകളും തമ്മില്‍ വർഗ്ഗീയ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ശ്രീലങ്കയില്‍ സോഷ്യൽ മീഡിയയ്ക്ക് വിലക്കേര്‍പ്പെടുത്തി. വാട്‌സ് ആപ്പ്, ഫേസ്ബുക്ക്, വൈബര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഗോത്രവര്‍ഗ്ഗമായ സിംഹളക്കാരും തമ്മില്‍ ഏറെനാളായുണ്ടാകുന്ന കലാപത്തിന്റെ തുടർച്ചയായാണ് ഈ തീരുമാനം.

ന്യൂനപക്ഷവിഭാഗമായ മുസ്‌ലിം വംശജര്‍ ശ്രീലങ്ക കീഴടക്കുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി വലിയതോതില്‍ പ്രചാരണം നടന്നതിന് പിന്നാലെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നതിനെതിരെയാണ് സമൂഹമാധ്യമങ്ങള്‍ രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയത്.

ഇസ്‌ലാമിക് സ്റ്റേറ്റ് നടത്തിയ ബോംബാക്രമണത്തിന് പിന്നാലെ തകര്‍ന്ന ശ്രീലങ്കയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് വംശീയ കലാപങ്ങള്‍. തലസ്ഥാനമായ കൊളംബോയ്ക്ക് സമീപം, നാഗൊംബോയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ ഏഴുമണിവരെയായിരുന്നു കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതോടെ ഇവിടെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചതായി പൊലീസ് വക്താവ് എസ്. പി. റുവാന്‍ ഗുണശേഖര പറഞ്ഞു. വംശീയകലാപത്തില്‍ പരിക്കേറ്റ നൂറോളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ശ്രീലങ്കയിൽ മതപണ്ഡിതരെ വിലക്കാനും തീരുമാനം ആയിരുന്നു. കൊളംബോയില്‍ ഈ​സ്​​റ്റ​ര്‍ ദി​ന​ത്തി​ലുണ്ടായ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു ശേ​ഷം ശ്രീ​ല​ങ്ക​യി​ല്‍​നി​ന്ന്​ 200 മ​ത​പ​ണ്ഡി​ത​ര​ട​ക്കം 600 വി​ദേ​ശി​ക​ളെ പു​റ​ത്താ​ക്കിയിരുന്നു. എന്നാൽ, വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും രാ​ജ്യ​ത്ത്​ താ​മ​സി​ക്കു​ന്ന​വ​രെ​യാ​ണ്​ പു​റ​ത്താ​ക്കി​യ​തെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി വ​ജി​റ അ​ബ​യ്​​വ​ര്‍​ധ​ന പ​റ​ഞ്ഞു.

മ​ത​പ​ണ്ഡി​ത​ര്‍​ക്ക്​ രാ​ജ്യ​ത്തേ​ക്ക്​ പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​ന്ന രീതിയിൽ വി​സ ച​ട്ട​ങ്ങ​ളി​ല്‍ ഉടൻ മാറ്റം വരുത്തുമെന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്. പു​റ​ത്താ​ക്കി​യ​ത്​ ഏ​തു രാ​ജ്യ​ക്കാ​രെ​യാ​ണെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞി​ല്ല. സ്​​ഫോ​ട​നത്തെ തു​ട​ര്‍​ന്ന്​ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക്​ അ​ട​ച്ച സ്​​കൂ​ളു​ക​ള്‍ തി​ങ്ക​ളാ​ഴ്​​ച തു​റ​ക്കും. ക​ന​ത്ത സു​ര​ക്ഷ​യോ​ടെ​യാ​ണ്​ സ്​​കൂ​ളു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക.

We use cookies to give you the best possible experience. Learn more