| Tuesday, 16th July 2013, 1:36 pm

തമിഴ്-ശ്രീലങ്കന്‍ വിഷയം പറയുന്ന ചിത്രത്തിന് ശ്രീലങ്കയില്‍ വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ശ്രീലങ്കന്‍ തമിഴരുടെ കഥ പറയുന്ന ഫ്‌ളൈയിങ് ഫിഷ് എന്ന ചിത്രത്തിന് ശ്രീലങ്കയില്‍ വിലക്ക്. ##ശ്രീലങ്കന്‍ സര്‍ക്കാരിനേയും സൈന്യത്തേയും അപമാനിക്കുന്നതാണ് ചിത്രം എന്ന് കാണിച്ചാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

സര്‍ക്കാരിനേയും സുരക്ഷാ സേനയേയും വിമര്‍ശിക്കുന്ന ചിത്രം നിയമവിരുദ്ധമാണെന്നും ശ്രീലങ്ക അറിയിച്ചു. സൈന്യത്തിന്റെ അനുവാദമില്ലാതെ അവരുടെ യൂണിഫോം സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നതിനാലാണ് വിലക്കേര്‍പ്പെടുത്തിയതെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.[]

ശ്രീലങ്കന്‍ സംവിധായകനായ സഞ്ജീവ പുഷ്പകുമാരയുടേതാണ് ഫ്‌ളൈയിങ് ഫിഷ്. 2011 ലാണ് ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ നടന്നത്. പ്രത്യേക തമിഴ് ഈഴം ആവശ്യപ്പെട്ട് ശ്രീലങ്കന്‍ തമിഴര്‍ നടത്തിയ പോരാട്ടത്തേയും അതിനെ അടിച്ചമര്‍ത്തിയ സര്‍ക്കാര്‍ നടപടികളുമാണ് ചിത്രത്തില്‍ പറയുന്നത്.

ശ്രീലങ്കന്‍ സേനയുടെ വേട്ടയാടലില്‍ ഏതാണ്ട് 80,000 മുതല്‍ 10,00000 പേര്‍ വരെ കൊല്ലപ്പെട്ടന്നാണ് കണക്കുകള്‍ പറയുന്നത്.

ശ്രീലങ്കയുടെ തമിഴ്‌വേട്ടയെ കുറിച്ച് ആഗോളതലത്തില്‍ ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ചിത്രത്തിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more