ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ഇതോടെ ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ ലോഡ്‌സില്‍ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിന് ഒരുങ്ങുകയാണ് ഇരു ടീമുകളും.
രണ്ടാം ടെസ്റ്റിനുള്ള ശ്രീലങ്കയുടെ പ്ലെയിങ് ഇലവന്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ടെസ്റ്റില്‍ നിന്നും വ്യത്യസ്തമായാണ് ടീം ഇലവന്‍ പ്രഖ്യാപിച്ചത്. കുശാല്‍ മെന്‍ഡിസിന് പകരം പാത്തും നിസങ്കയാണ് ടീമില്‍ ഇടം നേടിയത്. വിശ്വ ഫെര്‍ണാണ്ടോക്ക് പകരമായി ലഹി കുമാറും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
ശ്രീലങ്കന്‍ പ്ലെയിങ് ഇലവന്‍: ദിമുത് കരുണരത്‌നെ, നിഷാന്‍ മധുഷ്‌ക, പാത്തും നിസങ്ക, ഏഞ്ചലോ മാത്യൂസ്, ദിനേഷ് ചണ്ഡിമല്‍ (വിക്കറ്റ് കീപ്പര്‍), ധനഞ്ജയ ഡി സില്‍വ (ക്യാപ്റ്റന്‍), കമിന്ദു മെന്‍ഡിസ്, പ്രഭാത് ജയസൂര്യ, അസിത ഫെര്‍ണാണ്ടോ, ലഹിരു കുമാര, മിലന്‍ രത്‌നായകെ
രണ്ടാം ടെസ്റ്റിനുള്ള ടീമിനെ ഇംഗ്ലണ്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റ മാര്‍ക്ക് മുട്ടിനു പകരക്കാരനായി ഒലി സ്റ്റോണിനെയാണ് മാനേജ്‌മെന്റ് ടീമില്‍ എത്തിച്ചത്.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍: ബെന്‍ ഡക്കറ്റ്, ഡാന്‍ ലോറന്‍സ്, ഒല്ലി പോപ്പ് (ക്യാപ്റ്റന്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ഗസ് ആറ്റ്കിന്‍സണ്‍, മാത്യു പോട്ട്‌സ്, ഒല്ലി സ്റ്റോണ്‍, ഷോയിബ് ബഷീര്‍
Content Highlight: Sri Lanka announced the playing eleven for the Second test against England