| Sunday, 26th May 2024, 7:11 pm

ഫൈനലില്‍ ടോസ് നേടി ഹൈദാരബാദ്; ചെപ്പോക്കില്‍ ഇനി വെടിക്കെട്ട് പൂരം!

സ്പോര്‍ട്സ് ഡെസ്‌ക്

ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തില്‍ നടക്കുന്ന ആവേശകരമായ 17ാം ഐ.പിഎല്‍ സീസണിന്റെ ഫൈനലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം നടക്കാനിരിക്കുകയാണ്. മത്സരത്തില്‍ സ്പിന്നര്‍മാരെ തുണക്കുന്ന പിച്ചില്‍ നിര്‍ണായകമായ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരബാദ്. തുടക്കത്തിലെ ആക്രമിച്ച് കളിക്കാനുള്ള ആത്മവിശ്വാസത്തിലാണ് കമ്മിന്‍സും സംഘവും ചെപ്പോക്കില്‍ ഇറങ്ങുന്നത്.

അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ക്വാളിഫയറില്‍ ഹൈദരാബാദിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു കൊല്‍ക്കത്ത ഫൈനലിലേക്ക് മുന്നേറിയത്. എന്നാല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്തുകൊണ്ടുമാണ് ഹൈദരാബാദ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്.

ഐ.പി.എല്ലിലെ മൂന്നാം കിരീടം ലക്ഷ്യമിട്ടായിരിക്കും കൊല്‍ക്കത്ത ഇന്ന് കളത്തില്‍ ഇറങ്ങുന്നത്. മറുഭാഗത്ത് 2016ന് ശേഷം വീണ്ടും ഐ.പി.എല്ലിന്റെ കിരീടം ചൂടാന്‍ ആയിരിക്കും ഓറഞ്ച് ആര്‍മി ലക്ഷ്യമിടുക.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവന്‍: റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, വെങ്കിടേശ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്ദ്രെ റസല്‍, രമണ്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്ക്, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി

കെ.കെ.ആര്‍ ഇംപാക്ട് സബ്‌സ് : അനുകുല്‍ റോയ്, മനീഷ് പാണ്ഡെ, നിതീഷ് റാണ, കെ.എസ്. ഭരത്, ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡ്

സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍: ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച്ച് ക്ലാസന്‍(വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ്(ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, എയ്ഡന്‍ മാര്‍ക്രം, ടി. നടരാജന്‍

ഹൈദരബാദ് ഇംപാക്ട് സബ്‌സ് : സന്‍വീര്‍ സിംഗ്, ഉമ്രാന്‍ മാലിക്, ഗ്ലെന്‍ ഫിലിപ്‌സ്, വാഷിങ്ടണ്‍ സുന്ദര്‍, ജയ്‌ദേവ് ഉനദ്കട്ട്

Content Highlight: SRH Won The Toss And Chose Bat First

We use cookies to give you the best possible experience. Learn more