|

ഒരുത്തനും ഉയര്‍ത്തിയടിക്കേണ്ട, പണി പാളും! ഫൈനലിന് മുന്നേ തകര്‍പ്പന്‍ നേട്ടത്തില്‍ ഹൈദരാബാദ്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന 2024 ഐ.പി.എല്‍ കലാശക്കൊട്ടിന് ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തില്‍ നടക്കുന്ന ആവേശകരമായ 17ാം ഐ.പിഎല്‍ സീസണിന്റെ ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് നേരിടുന്നത്.

അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ക്വാളിഫയറില്‍ ഹൈദരാബാദിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു കൊല്‍ക്കത്ത ഫൈനലിലേക്ക് മുന്നേറിയത്. എന്നാല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്തുകൊണ്ടുമാണ് ഹൈദരാബാദ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്.

ഇപ്പോള്‍ ഫൈനല്‍ മാമാങ്കത്തിന് മുന്നെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 2024 ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് എഫിഷന്‌സിയുള്ള ടീമാകാനാണ് ഹൈദരബാദിന് സാധിച്ചത്. 16 ക്യാച്ചുകള്‍ വിട്ടുകളഞ്ഞപ്പോള്‍ 63 ക്യാച്ചാണ് ടീം കൈക്കലാക്കിയത്.

2024 ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് എഫിഷന്‌സിയുള്ള ടീം, നേടിയ ക്യാച്ച്, കൈവിട്ട് ക്യാച്ച്, എഫിഷന്‍സി

സണ്‍റൈസേഴ്‌സ് ഹൈദരബാദ് – 63 – 16 – 79.70%

രാജസ്ഥാന്‍ റോയല്‍സ് – 69 – 18 – 79.30%

മുംബൈ ഇന്ത്യന്‍ – 59 – 17 – 77.60%

ചെന്നൈ സൂപ്പര്‍ കിങ്‌സ് – 59 – 17 – 77.60%

ഗുജറാത്ത് ടൈറ്റന്‍സ് – 54 – 16 – 77.10%

ഐ.പി.എല്ലിലെ മൂന്നാം കിരീടം ലക്ഷ്യമിട്ടായിരിക്കും കൊല്‍ക്കത്ത ഇന്ന് കളത്തില്‍ ഇറങ്ങുന്നത്. മറുഭാഗത്ത് 2016ന് ശേഷം വീണ്ടും ഐ.പി.എല്ലിന്റെ കിരീടം ചൂടാന്‍ ആയിരിക്കും ഓറഞ്ച് ആര്‍മി ലക്ഷ്യമിടുക.

Content Highlight: SRH In Record Achievement In 2024 IPL

Video Stories